India

വൈദ്യുതാഘാതമേറ്റു, നഖങ്ങൾ നീക്കം ചെയ്തു, ദേഹത്ത് നിരവധി തവണ വെടിയേറ്റു ; രാം ഗോപാൽ മിശ്രയെ തീവ്ര ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

Published by

ലക്നൗ : ബഹ്‌റൈച്ചിൽ ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ കൊല്ലപ്പെട്ട രാം ഗോപാൽ മിശ്രയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് . ക്രൂരമായ പീഡനങ്ങൾക്കിരയായാണ് രാം ഗോപാലിന്റെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത് .

റിപ്പോർട്ടുകൾ പ്രകാരം രാം ഗോപാലിന് വൈദ്യുതാഘാതമേറ്റു, വിരലുകളിൽ നിന്ന് നഖങ്ങൾ നീക്കം ചെയ്തു, ദേഹത്ത് നിരവധി തവണ വെടിയേറ്റു. ഈ പരിക്കുകളെല്ലാം കാരണം മസ്തിഷ്ക രക്തസ്രാവം സംഭവിക്കുകയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയുമായിരുന്നു.

തലയിലും മറ്റ് അവയവങ്ങളിലും മൂർച്ചയേറിയ ആയുധങ്ങൾ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. വളരെ ക്രൂരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് ഡോക്ടർമാരും വ്യക്തമാക്കുന്നത് .മരണശേഷം ശരീരത്തിൽ വെടിയേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക