എന്തൊക്കെ വ്യായാമം ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ല എന്നതാണ് മിക്കവരുടെയും പ്രശ്‌നം. ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ച് പാതി വഴിയില്‍ ഡയറ്റ് ഉപേക്ഷിച്ചവരുമുണ്ടാകും. ശരിയായ രീതിയില്‍ ഭക്ഷണം ക്രമീകരിക്കുന്നതും വ്യായാമം ചെയ്യുന്നതും കൊഴുപ്പ് കുറയാന്‍ സഹായകമാണ്. ഇത്തരത്തില്‍ വയറു കുറയ്‌ക്കാന്‍ സഹായകമാകുന്ന ചില വ്യായാമങ്ങളിതാ..
1. പ്ലാങ്ക്
പ്ലാങ്ക് ആണ് വയറിലെ കൊഴുപ്പ് കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമം. പൊതുവില്‍ വ്യായാമം ചെയ്യുന്നവര്‍ക്കെല്ലാം അറിയുന്ന ഒന്നാണ് പ്ലാങ്ക്. പുഷ്-അപ് പൊസിഷനില്‍, കൈകള്‍ തറയിലൂന്നി കിടക്കുന്നതാണ് പ്ലാങ്ക്. കൈകള്‍ തറയിലൂന്നുമ്പോള്‍ കൈമുട്ടുകള്‍ തോളുകള്‍ക്ക് സമാന്തരമായി വരണം. തല മുതല്‍ കാല്‍ വരെയുള്ള ഭാഗങ്ങള്‍ സ്‌ട്രെയിറ്റായിരിക്കണം. വയര്‍ അകത്തേക്ക് വലിച്ചുപിടിക്കണം. പ്ലാങ്ക് പൊസിഷന്‍ 10-20 സെക്കന്‍ഡ് ഇടവേളയില്‍ പല സെറ്റുകളായി ചെയ്യാം. പതിവായി ചെയ്യുന്നത് വയറിലെ കൊഴുപ്പിനെ കുറയ്‌ക്കാന്‍ സഹായിക്കും.
2. ബൈസൈക്കിള്‍ ക്രഞ്ചസ്
നിലത്തു മലര്‍ന്നു കിടന്ന് കൈകള്‍ തലയ്‌ക്കടിയില്‍ വയ്‌ക്കുക. തോളുകളും കാലുകളും തറയില്‍ നിന്ന് ഉയര്‍ത്തുക. വലതുകാല്‍ നീട്ടി വലതു കൈമുട്ട് ഇടത് കാല്‍മുട്ടിലേയ്‌ക്ക് കൊണ്ടുവരുക. ഇങ്ങനെ സൈക്കിള്‍ ചവിട്ടുന്നതു പോലെ 15 മുതല്‍ 20 തവണ ചെയ്യാം.
3. ജമ്പ് സ്‌ക്വാട്ട്
ജമ്പ് സ്‌ക്വാട്ടും എല്ലാവര്‍ക്കും അറിയാവുന്ന ഒരു വ്യായാമമുറ തന്നെയാണ്. കലോറി കുറയ്‌ക്കുന്നതിനും വയറിലെ പേശികളെ ടോണ്‍ ചെയ്യാനും വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും ജമ്പ് സ്‌ക്വാട്ട് സഹായിക്കും.
4. ബര്‍പീസ്
ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ബര്‍പീസ്. ഇത് കാര്‍ഡിയോവാസ്‌കുലാര്‍ മസിലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
5. ബ്രിഡ്ജസ്
മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് അമര്‍ത്തിവയ്‌ക്കുക. ഇനി അരക്കെട്ട് അല്‍പ്പം നേരം ഉയര്‍ത്തിപ്പിടിക്കുക. ഇങ്ങനെയാണ് ബ്രിഡ്ജസ് ചെയ്യുന്നത്. ഇതും വയറു കുറയ്‌ക്കാന്‍ സഹായിക്കും.
6. സിറ്റ് അപ്പ്
വയറിലെ കൊഴുപ്പ് കുറയ്‌ക്കാന്‍ സിറ്റ് അപ്പ് ചെയ്യുന്നതും നല്ലതാണ്.
7. നടത്തം
ദിവസവും 30 മിനിറ്റ് നടക്കുന്നതും കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക