ആർഎസ്എസ് വേദിയിൽ നിൽക്കുന്ന നടി അനുശ്രീയുടെ ഫോട്ടോയ്‌ക്ക് നേരെ സൈബർ അറ്റാക്ക്. സംഘിണി, ചാണകക്കുഴിയിൽ വീണ നായിക എന്നൊക്കെയാണ് അധിക്ഷേപ കമന്റുകൾ. ആർഎസ്എസ് കാര്യവാഹക് സി. പ്രദീപിൽ നിന്ന് കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങുന്ന താരത്തിൻറെ ചിത്രമാണ് അധിക്ഷേപത്തിന് കാരണമാകുന്നത്.
വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കേസരി പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നിരുന്നു. ഇതിൻറെ ഭാഗമായാണ് പത്തനാപുരത്തും പരിപാടി സംഘടിപ്പിച്ചത്. പുഞ്ചിരിയോടെ രസീത് ഏറ്റുവാങ്ങുന്ന അനുശ്രീക്കെതിരെ ഉയർന്ന സൈബർ അധിക്ഷേപത്തിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരും വിമർശനം ഉന്നയിക്കുന്നുണ്ട്. മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് പങ്കെടുക്കുന്ന താരങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് അനുശ്രീക്കുള്ളതെന്നാണ് ആർഎസ്എസ് പ്രൊഫൈലുകൾ ചോദിക്കുന്നത്.
തന്റെ രാഷ്‌ട്രീയ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടുന്ന നടിയാണ് അനുശ്രീ. അനുശ്രീയെ സംഘിയെന്നും ആര്‍എസ്എസ്‌കാരിയെന്നും മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. നാട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടി എന്ന നിലയിലാണ് ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നതെന്ന് നടി തുറന്നു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: