ഹൈദരാബാദ് ; മുത്യാലമ്മ ക്ഷേത്രം ആക്രമിച്ച കേസിൽ പ്രതി സലീം സൽമാൻ താക്കൂർ അറസ്റ്റിൽ. വെള്ള കുർത്തയും , തൊപ്പിയും ധരിച്ച് സലീം വിഗ്രഹം തകർക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് സലിം വിഗ്രഹം തകർത്തത് .
വിഗ്രഹം ചവിട്ടുകയും എറിഞ്ഞ് തകർക്കുകയുമായിരുന്നു. ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുമ്പോൾ സലിമിനൊപ്പം മറ്റ് അക്രമികളും ഉണ്ടായിരുന്നുവെന്നും എന്നാൽ ആക്രമണത്തിന് ശേഷം മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. അക്രമികളുടെ രേഖകളും സിസിടിവി ദൃശ്യങ്ങളും ആധാർ കാർഡുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മുംബൈയിലെ താനെയിൽ നിന്ന് ഇംഗ്ലീഷ് പഠന ശിൽപശാലയ്‌ക്കായാണ് സലീം സെക്കന്തരാബാദിലെത്തിയത്.ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ അകലെയുള്ള ഹോട്ടലിലാണ് സൽമാൻ സലിം താമസിച്ചിരുന്നത്.തിങ്കളാഴ്ചയാണ് നഗരത്തിലെ കുർമഗുഡ ഏരിയയിൽ പാസ്‌പോർട്ട് ഓഫീസിന് സമീപമുള്ള മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം തകർത്തത് . സിസിടിവി ദൃശ്യങ്ങളിൽ, വെള്ള കുർത്തയും കറുത്ത തൊപ്പിയും ധരിച്ച ഒരാൾ ദേവിയുടെ വിഗ്രഹത്തെ ക്രൂരമായി ചവിട്ടുകയും തറയിൽ എറിയുകയും കേടുവരുത്തുകയും ചെയ്യുന്നത് കാണാം. നാട്ടുകാർ ഉടൻ തന്നെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സെക്കന്തരാബാദിൽ ദേവീ വിഗ്രഹം തകർത്തതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ 200 മീറ്റർ ചുറ്റളവിൽ മൂന്ന് മസ്ജിദുകൾ ഉണ്ടെന്നാണ് കുർമഗുഡ നിവാസികൾ പറയുന്നത്. കൂടാതെ, സമീപത്തുള്ള മോണ്ട മാർക്കറ്റ് ഏരിയയിൽ ആറ് പള്ളികൾ കൂടിയുണ്ട്, ഇത് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഇപ്പോൾ ആശങ്ക ഉയർത്തുന്നു. കുർമഗുഡയിൽ നാലോ അഞ്ചോ മുസ്ലീം കുടുംബങ്ങൾ മാത്രമേ ഉള്ളൂവെന്നും ബാക്കിയുള്ളവർ ഹിന്ദുക്കളാണെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ, ഈ മുസ്ലീം കുടുംബങ്ങൾ അവരുടെ വീടുകൾ പള്ളികളാക്കി മാറ്റുകയും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളെ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി അവിടെ ഒത്തുകൂടാൻ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക