കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പണിമുടക്കും.ഉദ്യോഗസ്ഥര്‍ അവധിയെടുത്താണ് പ്രതിഷേധിക്കുക.
നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ നടപടി ആവശ്യപ്പെട്ടാണ് പണിമുടക്ക്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത രോഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുളളത്.
മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത നവീന്‍ ബാബുവിന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.തുടര്‍ന്നുളള യാത്ര അയപ്പ് ചടങ്ങില്‍ വിളിക്കാതെ തന്നെ പി പി ദിവ്യ എത്തി നവീന്‍ ബാബു അഴിമതി കാട്ടിയെന്ന് അധിക്ഷേപിച്ചിരുന്നു. ഒരു പെട്രോള്‍ പമ്പ് അനുവദിക്കാന്‍ എ ഡി എം എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൈക്കൂലി വാങ്ങിയാണെന്ന് പറഞ്ഞ ദിവ്യ ചടങ്ങില്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കുന്നത് കാണാന്‍ വയ്യെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലാണിത്.
എന്നാല്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങുന്ന ആളല്ലെന്നാണ് സഹപ്രവര്‍ത്തകരും അദ്ദേഹം ബന്ധം പുലര്‍ത്തുന്ന സി പി എം അനുകൂല സംഘടനയിലുളളവരും പറയുന്നത്. പി പി ദിവ്യയുടെ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും നിക്ഷിപത താത്്പര്യമുണ്ടെന്നും ആരോപണമുണ്ട്.
പത്തനംതിട്ടയിലെ സി പി എമ്മുമായി അടുത്ത ബന്ധമുളള കുടുംബമാണ് നവീന്‍ ബാബുവിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: