Kerala

ശബരിമല റോപ് വേ പദ്ധതി ഈ മണ്ഡലകാലത്തു തന്നെ തുടങ്ങും, പകരം ഭൂമി 23 ന് മുന്‍പ് നിര്‍ദേശിക്കണം

the sabarimala ropewaye project will start during this season

Published by

തിരുവനന്തപുരം: ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുമ്പോള്‍ പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമി ഈ മാസം 23 ന് മുന്‍പ് നിര്‍ദേശിക്കാന്‍ വനം വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തും പങ്കെടുത്തു. ദേവസ്വം, വനം, റവന്യൂ ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തി നിയമ പ്രശ്നങ്ങളും തര്‍ക്കങ്ങളും ഇല്ലാതെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
2.7 കിലോമീറ്റര്‍ ദൂരത്തിലാകും നിര്‍ദിഷ്ട റോപ് വേ നിര്‍മിക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നിര്‍മാണമാണ് ഉദ്ദേശിക്കുന്നത്. ഈ മണ്ഡലകാലത്തു തന്നെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്നും നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by