ഹൈദരാബാദ് ; സോഫ്റ്റ്വെയർ കമ്പനി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയ്ക്കായി തെരച്ചിൽ ശക്തമാക്കി. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു.അമീർപേട്ടിലെ ഓഫീസിലാണ് യുവതി ജോലി ചെയ്യുന്നത്.
തിങ്കളാഴ്ച അർധരാത്രി ഗച്ചിബൗളി ഏരിയയിലെ ആർസി പുരത്തുള്ള വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോയിൽ കയറിയത് . രാത്രി 2.30 ഓടെ ഓട്ടോ മസ്ജിദ് ബന്ദ ഭാഗത്തെത്തി. പിന്നാലെ ഡ്രൈവർ യുവതിയെ ബലമായി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച് കടന്ന് കളയുകയായിരുന്നു.
ഭയന്ന പോയ യുവതി ഗച്ചിബവാസി പോലീസിൽ പരാതി നൽകി. പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: