മുംബൈ: 2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിയോ പ്ലാറ്റ്‌ഫോമുകളുടെ നികുതിക്കും പലിശയ്‌ക്കും മുൻപുള്ള ഏകീകൃത വരുമാനം 17.8% വർദ്ധിച്ച് 15,931 കോടി രൂപയായി. ഈ പാദത്തിലെ ജിയോയുടെ അറ്റാദായം കഴിഞ്ഞ അവർഷത്തിനെ അപേക്ഷിച്ച് 23.4% വർധിച്ച് 6,539 കോടി എന്ന റെക്കോർഡ് നിലയിലെത്തി.
സെപ്തംബർ 24 അവസാനത്തോടെ ജിയോ വരിക്കാരുടെ എണ്ണം 478.8 ദശലക്ഷമായി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.2% വർധന. രണ്ടാം പാദത്തിലെ താരിഫ് വർദ്ധനയ്‌ക്ക് ശേഷം പരിമിതമായ അളവിലുള്ള കണക്ഷൻ ഒഴിവാക്കൽ നിരീക്ഷിക്കപ്പെട്ടു. പ്രതിമാസ ഉപഭോക്തൃ ഡ്രോപ്പ്-ഔട്ട് നിരക്ക് 2.8% ആയി ഉയർന്നു. എന്നാൽ പുതിയ ഉപഭോക്തൃ സൈൻ-അപ്പുകൾ ശക്തമാണ്.
താരിഫ് വർദ്ധനവിന്റെ ഭാഗികമായ ഫലവും സബ്സ്ക്രൈബർമാരുടെ ഉയർച്ചയും കാരണം ജിയോയുടെ ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം (ARPU) ₹195.1 ആയി ഉയർന്നു. ഡാറ്റ ഉപയോഗം 24% വർധിച്ച് 45 ബില്യൺ ജിബി ആയി, വോയ്‌സ് ട്രാഫിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4% വർധിച്ചു, 1.42 ട്രില്യൺ മിനിറ്റിലെത്തി.
ജിയോ ട്രൂ 5ജി അവതരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ 147 ദശലക്ഷം വരിക്കാരെ നേടി. ചൈനയ്‌ക്ക് പുറത്തുള്ള ഏറ്റവും വലിയ 5ജി ഓപ്പറേറ്ററാണ് ജിയോ. ജിയോ എയർ ഫൈബർ ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ചു, 2024 സെപ്തംബറിൽ 2.8 ദശലക്ഷം വീടുകളെ ജിയോ എയർ ഫൈബർ വഴി ബന്ധിപ്പിച്ചു. ജിയോയുടെ ഹോം കണക്ഷൻ നിരക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: