കൊച്ചി: വായ്‌പാ കുടിശ്ശികയുടെ പേരില്‍, ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീര്‍ക്കാന്‍ പറവൂര്‍ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് മണപ്പുറം ഫിനാന്‍സില്‍ പണമടയ്‌ക്കും. കുടിശ്ശിക തീര്‍ക്കാനുള്ള ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യക്ക് ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. സന്ധ്യയുടെ അക്കൗണ്ടിലേക്ക് സുമനസ്സുകളായട്ടുള്ളവരും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
സന്ധ്യയുടേയും കുടുംബത്തിന്റെയും അവസ്ഥ മാധ്യമങ്ങളിലൂടെ കണ്ടതിന് ശേഷമാണ് യൂസഫലി സഹായവുമായി രംഗത്തെത്തിയത്. സന്ധ്യയുടെയും മക്കളുടെയും തുടർജീവിതത്തിനായി 10 ലക്ഷം രൂപയാണ് ലുലു ഗ്രൂപ്പ് നൽകിയത്.
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു മണപ്പുറം ഫിനാൻസിൽ നിന്നും വായ്‌പ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ച് പോയതിനാൽ സന്ധ്യയ്‌ക്ക് തുക തിരിച്ചടക്കാൻ സാധിച്ചില്ല. നാല് തവണ മുന്നറിപ്പ് നൽകിയിട്ടും തുക തിരിച്ചടക്കാത്തതു കൊണ്ടാണ് നടപടിയുമായി മുന്നോട്ട് പോയതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.
തുണിക്കടയിൽ ജോലി ചെയ്യുന്ന തന്റെ വരുമാനം ദൈനംദിന ചെലവിന് മാത്രമേ തികയൂ എന്ന് സന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: