Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്‌കോ തകര്‍ച്ചയില്‍; നഷ്ടം 905 കോടി, കണ്ടെത്തല്‍ ഇ ഡി അന്വേഷണത്തില്‍

വായ്‌പയും നിക്ഷേപവും നല്കിയ സംഘങ്ങളും പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 07:04 am IST
in Kerala

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്‌കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്‌കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. വായ്‌പ തിരിച്ചടവുകള്‍ മുടങ്ങിയതും നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവുമാണ് സ്ഥാപനത്തെ നഷ്ടത്തിലും കോടിക്കണക്കിനു രൂപയുടെ കടക്കെണിയിലുമാക്കിയത്. രണ്ടു മാസമായി ജീവനക്കാര്‍ക്കു ശമ്പളം പോലും നല്കാനാകാത്ത വിധം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ് സ്ഥാപനം. സ്ഥാപനം കടക്കെണിയിലാകുക മാത്രമല്ല, നിക്ഷേപം നടത്തിയ വിവിധ സഹകരണ ബാങ്കുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

1500 ജീവനക്കാരുള്ള സംസ്ഥാനത്തെ സഹകരണ മേഖലയിലെ വലിയ സ്ഥാപനങ്ങളിലൊന്നാണ് റബ്‌കോ. അന്താരാഷ്‌ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ള ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുന്ന സ്ഥാപനം കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലേക്കു കൂപ്പുകുത്തിയതിനു കാരണം ആരംഭിച്ചതു മുതല്‍ അതിന്റെ നിയന്ത്രണമേറ്റെടുത്ത സിപിഎം നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണം കാലങ്ങളായുണ്ട്. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി നിയമസഭയില്‍ നല്കിയ കണക്കനുസരിച്ച് റബ്‌കോയുടെ കടം 293 കോടി 80 ലക്ഷം രൂപയാണ്.

2001-2004ല്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് റബ്‌കോ സ്വീകരിച്ച നിക്ഷേപം 1.2 കോടി രൂപ. വായ്‌പ സ്വീകരിച്ചതല്ലാതെ മുതലോ പലിശയോ തിരിച്ചടച്ചില്ലെന്നു മാത്രമല്ല ബാധ്യത 7.57 കോടിയായി. നിക്ഷേപത്തുക റബ്‌കോ തിരിച്ചടയ്‌ക്കാത്തതിനാല്‍ മാത്രം കോട്ടയം ജില്ലാ സഹകരണ ബാങ്ക് നിഷ്‌ക്രിയ ആസ്തിയാക്കിയത് 150 കോടി രൂപയാണ്. ഇതടക്കം 450 പ്രാഥമിക സഹ. സ്ഥാപനങ്ങള്‍ക്ക് റബ്‌കോ മടക്കി നല്കാനുള്ള സ്ഥിര നിക്ഷേപം 322.41 കോടി രൂപ വരും. നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്തതിനാല്‍ ഈ തുക വര്‍ഷാവര്‍ഷം പലിശയും പിഴപ്പലിശയും ചേര്‍ത്ത് പുതുക്കുകയാണ്.

കടബാധ്യത കുറയ്‌ക്കാന്‍ സര്‍ക്കാര്‍ റബ്‌കോയ്‌ക്ക് സാമ്പത്തിക സഹായമൊന്നും നല്കിയിട്ടില്ലെന്നാണ് സംസ്ഥാന സഹകരണ വകുപ്പ് പറയുന്നത്. അതേസമയം റബ്‌കോ പുനരുദ്ധാരണം പഠിക്കാന്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിനെ നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ട റിപ്പോര്‍ട്ടായെന്ന് പറയുന്നുണ്ടെങ്കിലും തുടര്‍ നടപടികളില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഈ പഠനത്തിന്റെ ചെലവ് സര്‍ക്കാരിനാണ്. കേരള ബാങ്കിന്റെ രൂപീകരണ വേളയില്‍ റബ്‌കോയുടെ വായ്‌പ ബാധ്യത ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി നേരത്തേ വിവാദത്തിനിടയാക്കിയിരുന്നു.

1997ലാണ് കേരള സ്റ്റേറ്റ് റബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) പ്രവര്‍ത്തനമാരംഭിച്ചത്. കൂത്തുപറമ്പ് കെഎസ്‌ഐഡിസി വ്യവസായ എസ്റ്റേറ്റില്‍ അഞ്ചു യൂണിറ്റുകളായാണ് തുടക്കം. കര്‍ഷകരില്‍ നിന്ന് വിപണി വിലയിലും മെച്ചമായ തുകയ്‌ക്കു റബര്‍ വാങ്ങി ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

Tags: ED EnquiryCPM KannurKerala state Rubber Co-operative Limitedrubco kannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

Kerala

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Kerala

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

Kerala

മാന്യത വിട്ടാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടും’; പാലക്കാട് നോർത്ത് സിഐക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.