തിരുവനന്തപുരc: ശ്രീകാര്യം ലയോള കോളജിന് സമീപത്തെ സ്വകാര്യ ഫഌറ്റില്‍ നിന്ന് ഡ്രെയിനേജ് മാലിന്യം ആക്കുളം കായലിലേക്ക് ഒഴുക്കുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. കഴിഞ്ഞ 24 നാണ് മുഖ്യമന്ത്രിക്ക് വിശദ വിവരം കാണിച്ച് പരാതി നല്‍കിയത്. എന്നാല്‍ പരാതി നഗരസഭയ്ക്ക് കൈമാറിയതായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച മറുപടി.
ഡ്രെയിനേജിലെ മലിനജലം പൊതുറോഡിലേക്ക് ഒഴുക്കി തുടങ്ങിയ സമയത്ത് നഗരസഭയ്ക്ക് നല്കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് വീണ്ടും നഗരസഭയ്ക്ക് കൈമാറിയത് ആശ്ചര്യമുണര്ത്തുകയാണെന്നാണ് സമീപവാസികളുടെ ആക്ഷേപം.
ഡ്രെയിനേജ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിനായി കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് നഗരസഭയുടെ അധികാരപരിധിയില്‍പ്പെട്ട റോഡ് വെട്ടിക്കുഴിച്ച് പിവിസി പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. മഴക്കാലത്ത് ഫഌറ്റ് ഏരിയയില്‍ നിറയുന്ന വെള്ളം അയോധ്യാനഗറിലെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന, ഫഌറ്റ്വാസികളുടേതെന്ന പേരില്‍ പരാതി തട്ടിക്കൂട്ടിയായിരുന്നു പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ഫഌറ്റിനുള്ളിലേക്കെത്തുന്ന മഴവെള്ളം നിര്‍മാര്‍ജ്ജനം ചെയ്യേണ്ടത് ഫഌറ്റ് അധികൃതരാണ്. ഒരു സ്ഥലം നിശ്ചയിച്ച് അവിടേക്ക് ഒഴുക്കി വിടണമെന്ന് പറയാന്‍ ഫഌറ്റ് വാസികള്‍ക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ ഫഌറ്റ്വാസികളുടേതെന്ന് പറയുന്ന പരാതി വ്യാജമാണെന്നാണ് പറയുന്നത്.
സംഭവത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്കി. എന്നാല്‍ നഗരസഭയുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് നഗരസഭയിലേക്ക് കൈമാറിയിരിക്കുന്നത്. ഇത് നടപടികള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കപ്പെടുകയാണ്. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി, ജലവിഭവ മന്ത്രി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന്, നഗരസഭ ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡിജിപി, പോലീസ് കമ്മീഷണര്‍, കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍, ശ്രീകാര്യം എസ്എച്ച്ഒ എന്നിവര്‍ക്കും ഫഌറ്റ്വാസികള് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്കിയ ഒരിടത്തു നിന്നും നടപടിയുണ്ടാകുന്നില്ലെന്നതാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: