Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

യു.എസ് സർജൻ ജനറൽ വിവേക് മൂർത്തിയുടെ  ആഗോള പര്യടനം ബംഗളൂരുവിൽ സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 09:30 pm IST
in Health

ബംഗളൂരു:ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി  ഡൽഹി, മുംബൈ, ബെംഗളൂരു എന്നി വിടങ്ങളിൽ സന്ദർശനം നടത്തി. അമേരിക്കയിലെ പ്രഗത്ഭ ഡോക്ടർമാരിൽ ഒരാളായ അദ്ദേഹം പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചുവരികയാണ്. ആഗോള മാനസികാരോഗ്യവും ഏകാന്തതാപ്രതിസന്ധിയും അഭിസംബോധന ചെയ്യുക
എന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യായാത്രയുടെ മുൻഗ ണനകളിലൊന്ന്.

ബെംഗളൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് സന്ദർശിച്ച ഡോ. മൂർത്തി തൻറെ പൂർവികരുടെ നാടായ ഇന്ത്യയിലേക്ക് വരാൻ ലഭിച്ച അവസരത്തിന് നന്ദി അറിയിച്ചു. ഇന്ത്യൻ വംശജനായ ആദ്യത്തെ സർജൻ ജനറലായ അദ്ദേഹത്തിന്റെ മാതാപിതാക്കൾ കർണാടകയിൽ നിന്നുള്ളവരാണ്. കുട്ടിക്കാലത്ത് മാതാപിതാക്കൾ തന്നിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ച നിരവധി മൂല്യങ്ങ ളുടെ ഉറവിടമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഒരു സമൂഹത്തിന്റെ ഭാഗമാകാനുള്ള ശക്തിയെക്കുറിച്ചും മറ്റുള്ളവരെ സേവിക്കുന്ന തിലൂടെ ഒരു മനുഷ്യന് ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ചും തന്റെ മാതാപിതാക്കളിൽ നിന്നാണ് പഠിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിൽ ദീർഘകാലത്തെ പങ്കാളിത്തം യുഎസിനും ഇന്ത്യക്കും ഉണ്ട് എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, മാനസികാരോഗ്യത്തെക്കുറിച്ച് പഠിക്കാനും സംസാരിക്കാനുമാണ് താൻ ഇന്ത്യയിൽ വന്നത് എന്നും നമ്മുടെ രാജ്യങ്ങൾ  പഠന അവസരങ്ങളും വിവിധങ്ങളായ  സാധ്യതകളും പങ്കിടുന്ന ഒരു മേഖലയാണ് ആരോഗൃമേഖല എന്നും സൂചിപ്പിച്ചു. മാനസികാ രോഗ്യവുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന നാണക്കേടും അപമാനവും മറികടക്കാൻ പ്രവർത്തിക്കുന്ന മികച്ച സംഘടനകളുമായും വ്യക്തികളുമായും  ഇന്ത്യയിൽ നടത്തിയ കൂടി ക്കാഴ്ചകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മാനസികാരോഗ്യ സംരക്ഷണ സേവനങ്ങളിലേക്കുള്ള സ്വീകാര്യത വർദ്ധിപ്പിക്കേണ്ടതുണ്ട്. മാനസികാരോഗ്യ പ്രതിസന്ധിയുടെ കാരണങ്ങൾ കണ്ടെത്തി അവ നേരിടുന്നതിന് സഹായം തേടുന്നതിൽ ലജ്ജ വേണ്ടതില്ലെന്ന് ആളുകളെ ബോധവത്കരണം നടത്താൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട  ആ ഗോള വെല്ലുവിളികളെ നേരിടാൻ നമുക്കെല്ലാവർക്കും പങ്കാളിത്തത്തോടെ പ്രവർത്തി ക്കാൻ കഴിയുമെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ് ലോക മാനസികാരോഗ്യ ദിനം എന്നും ഡോ. മൂർത്തി കൂട്ടിച്ചേർത്തു.

പരിപാടിയിൽ പങ്കെടുത്ത യുഎസ് കോൺസൽ ജനറൽ ചെന്നൈ ക്രിസ് ഹോഡ്ജസ്, ഡോ. വിവേക് മൂർത്തി ബംഗളൂരു സന്ദർശിച്ച് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റും വിശദീകരിച്ചതിലുള്ള സന്തോഷം പങ്കുവച്ചു.  പര്യടനത്തിനിടയിൽ ഡോ. മൂർത്തി മാരിവാല ഹെൽത്ത് ഇനീഷ്യേറ്റീവിലെ യുവാക്കളെ നേ രിട്ട് സന്ദർശിച്ച്‌ അവർ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും വിലയിരുത്തി. കൂടാതെ  നിത മുകേഷ് അംബാനി ജൂനിയർ സ്കൂൾ, അമേരിക്കൻ സ്കൂൾ ഓഫ് ബോംബെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി ഏകാന്തത, മാനസികാരോഗ്യം, സോഷ്യൽ മീഡിയ എന്നീ വിഷയങ്ങളിൽ ചർച്ച നടത്തി.

തുടർന്ന്, കുടുംബ കേന്ദ്രീകൃത പരിപാടിയിലൂടെ സാമൂഹികമായ ഒറ്റപ്പെടലിനെ നേരിടാൻ സഹായിക്കുന്ന രീതി പിന്തുടരുന്ന നൂറ ഹെൽത്തിന്റെ പരിചരണ മാതൃക പ്രായോഗിക മായി നിരീക്ഷിക്കുന്നതിനായി ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച് സന്ദർശിച്ചു.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കമ്മീഷൻ ഓൺ സോഷ്യൽ കണക്ഷന്റെ കോ-ചെയർ എന്ന നിലയിൽ,  മാനസികാരോഗ്യത്തെക്കുറിച്ചുള്ള അനുഭവങ്ങളെക്കുറിച്ച് അറിയാനുള്ള ദൗത്യത്തിൽ ഡോ. മൂർത്തി വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. നമ്മുടെ ഏകാന്തതയും ഒറ്റപ്പെടലും എന്ന മഹാമാരി (Surgeon General’s Advisory on Our Epidemic of Loneliness and Isolation,),  സോഷ്യൽ മീഡിയയും യുവജന മാനസികാരോ ഗ്യവും ( Surgeon General’s Advisory on Social Media and Youth Mental Health. ) എന്നീ പ്രസിദ്ധീകരണങ്ങൾ ഡോ. മൂർത്തിയുടേതായിട്ടുണ്ട്.

Tags: U.S. Surgeon General Vivek MurthyWorld Mental Health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സമയം കഴിഞ്ഞു… അതുകൊണ്ട്…

യാര് വിസില്‍ പോടും ?

പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.