Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിങ്ങൾക്കറിയോ ‘മാർക്കോ’ ആരാണെന്ന് ? മലയാള സിനിമയിലെ ഏറ്റവും മികച്ച വയലൻസ് ടീസർ ഇതാ !!

Janmabhumi Online by Janmabhumi Online
Oct 13, 2024, 03:16 pm IST
in New Release, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ ടീസർ പുറത്തിറങ്ങി. അടിമുടി ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ടീസറിന് നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമാണ്. ഉണ്ണി മുകുന്ദൻ, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ ജനപ്രിയ താരങ്ങളെ ഇന്നേവരെ കാണാത്ത ആക്ഷൻ – വയലൻസ് രീതിയിലാണ് ‘മാർക്കോ’യിൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂചിപ്പിക്കുന്ന പ്രോമോ കൂടിയാണിത്. ലോകമെമ്പാടും മാർക്കോ ഈ ഡിസംബറിൽ പ്രദർശനത്തിനെത്തും.

പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബഡ്ജറ്റിൽ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

“മലയാളത്തിൽ ഇത്തരത്തിലൊരു ആക്ഷൻ ചിത്രം ഇതാദ്യമായിട്ട് ആയിരിക്കും. നിങ്ങളിൽ വിറയൽ ഉണ്ടാക്കാവുന്ന തരത്തിൽ വയലൻസും ബ്രൂട്ടലുമാണ് ചിത്രത്തിലുള്ളത്. റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകൾ ഗൗരവത്തിൽ എടുക്കണം. ഒരു രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്ക്രീനിൽ കാണാൻ പോവുന്നത്” എന്നാണ് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, മ്യൂസിക് ടീം: വിനായക് ശശികുമാർ, ടാബ്‌സീ, ജിതിൻ രാജ്. സ്പോട്ട് എഡിറ്റർ: ഷിജിത് പി നായർ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ,ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബൂഷൻ: ക്യൂബ്സ് എന്റർടൈൻമെന്റ്സ്.

Tags: Movie TeaserHaneef AdeniActor Unni MukundanMarcosheriff Muhammad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അവന് ഒരടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണി മുകുന്ദൻതന്നെ കൊടുത്തെങ്കിൽ നല്ല കാര്യം -സംവിധായകൻ .

നടി സാധിക വേണുഗോപാല്‍ (വലത്ത്)
Mollywood

‘മാര്‍ക്കോ നെഗറ്റീവ് സ്വാധീനം. അയ്യപ്പന്‍ പൊളിറ്റിക്കല്‍ സ്വാധീനം. വിക്രമന്‍ സിനിമയിലെ കഥാപാത്രം’:സാധികയുടെ കമന്‍റ് തെറ്റിദ്ധരിച്ച് ആക്രമണം

Kerala

ജയകൃഷ്ണൻ മാസ്റ്ററിനെയും, ടിപിയെയും വെട്ടിക്കൊന്നപ്പോഴൊന്നും മാർക്കോ ഇറങ്ങിയിരുന്നില്ല : ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണ് ; സീമ ജി നായർ

Entertainment

ഉണ്ണി മുകുന്ദന്റെ ഭാഗ്യരേഖ തെളിഞ്ഞു;ഗെറ്റ് സെറ്റ് ബേബിയിലെ ഡോക്ടര്‍ കഥാപാത്രത്തിന് തിയറ്ററുകളില്‍ കയ്യടി

Entertainment

കന്നഡയില്‍ കെജിഎഫിനെ വെല്ലുവിളിച്ച് ‘മാർക്കോ’; ഉണ്ണി മുകുന്ദന്‍ സിനിമ ജനവരി31 മുതൽ കര്‍ണ്ണാടകത്തില്‍

പുതിയ വാര്‍ത്തകള്‍

റെഡ് അലര്‍ട്ട് : കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) ഗുകേഷ് (വലത്ത്)

നോര്‍വ്വെ ചെസ്സില്‍ അട്ടിമറികളുടെ പൂരം: ഗുകേഷിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ

കാലടിയിൽ പിടികൂടിയത് 100 ഗ്രാം എം.ഡി.എം.എ : യുവാവും യുവതിയും പിടിയിൽ

കടല്‍ മത്സ്യം കഴിക്കാം, ജനങ്ങളുടെ ഭീതി അകറ്റാന്‍ മത്സ്യസദ്യ നടത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്….

ആർത്തവം ആഘോഷിക്കപ്പെടുമ്പോൾ; മെയ് 28 ആർത്തവ ശുചിത്വ ദിനം

വിഷു ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം VD204266 നമ്പർ ടിക്കറ്റിന്, ഭാഗ്യവാൻ ആരെന്നറിയാൻ തെരച്ചിൽ

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്, രോഗ ലക്ഷണങ്ങൾ ഉള്ളവർ മാസ്‌ക് ധരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies