കോട്ടയം: അറിയാനുള്ള അവകാശത്തിന്റെ കൊടിയടയാളമായി മാറിയ വിവരാവകാശ നിയമത്തിന് 20 വയസ്സ്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് നിലവില്‍ വന്ന ശേഷം ഉദ്യോഗസ്ഥ സംവിധാനത്തില്‍ തന്നെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പൊതുജനങ്ങളുടെ അവകാശം എന്തെന്ന് അവര്‍ക്ക് മനസ്സിലായി. എക്സിക്യൂട്ടീവിന്റെ അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും ഉത്തരവാദിത്വബോധം വര്‍ദ്ധിപ്പിക്കാനും നിയമം വഴി വച്ചു. ഏതു മാനദണ്ഡവും ലംഘിച്ച് എന്തും ചെയ്തു കൊടുക്കുന്നവരായി മാറിയ ഉദ്യോഗസ്ഥര്‍ സ്വയം തിരുത്തി. ഒരു ചെറിയ അഴിമതി പോലും ചെയ്യാന്‍ മടിക്കും വിധം ഉദ്യോഗസ്ഥ മനോഭാവത്തില്‍ മാറ്റം വന്നു. നാളെ അത് ചോദ്യം ചെയ്യപ്പെടാമെന്ന ഭയം അവരില്‍ ജനിപ്പിക്കാന്‍ വിവരാവകാശ നിയമത്തിന് കഴിഞ്ഞു.
നാലരവര്‍ഷമായി പുറത്തു വിടാതിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇടയായത് വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍ മൂലമാണ്. കേരള സമൂഹത്തില്‍ ഭാഗികമായി പുറത്തുവന്ന ആ റിപ്പോര്‍ട്ട് ഉയര്‍ത്തിയ പ്രകമ്പനം വളരെ വലുതാണ്.
ആകെ 31 വകുപ്പുകള്‍ മാത്രമുള്ള ആര്‍ടിഐ ആക്റ്റില്‍ എട്ടാം വകുപ്പില്‍ 10ഇനങ്ങളിലാണ് വിവരം നല്‍കേണ്ടതില്ലാത്തതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ ഹക്കീം ചൂണ്ടിക്കാട്ടുന്നു. ഈ നിയമത്തെ ഇത്രയേറെ ശക്തമാക്കിയത് ആര്‍ടിഐ സംഘടനകളെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: