ന്യൂദൽഹി : ഹരിയാനയിലെ ഒമ്പത് എംഎൽഎമാരുടെ പിന്തുണയുമായി തന്നെ ബിജെപി വിമതനായി ചിത്രീകരിക്കുന്നതിനെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ്. തന്നെ വിമതനായി അവതരിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ചാനൽ റിപ്പോർട്ടുകളെ അടിസ്ഥാനരഹിതം എന്ന് വിളിച്ച ആസൂത്രണ സാംസ്കാരിക സഹമന്ത്രി താനും തന്റെ സഹ എംഎൽഎമാരും ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുന്നതായി പറഞ്ഞു.
ചില ചാനലുകൾ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നു. അതിൽ എന്നെ ഒമ്പത് എംഎൽഎമാർക്കൊപ്പം വിമതനായി കാണിക്കുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമായ വാർത്തകളാണ്. താനും പിന്തുണയുള്ള എല്ലാ എംഎൽഎമാരും ബിജെപിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് റാവു എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കി.
അതേ സമയം ഒക്‌ടോബർ 17-ന് ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുളയിൽ രാവിലെ 10 മണിക്ക് സെക്ടർ 5 ലെ ദസറ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപിയിലെ മുതിർന്ന നേതാക്കളും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: