ലക്നൗ : ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജയിലിൽ നവരാത്രി വ്രതം അനുഷ്ഠിച്ച് മുസ്ലീം തടവുകാർ . ഉപവാസവും , ആരതിപൂജയും അടക്കമായിരുന്നു അവരുടെ നവരാത്രി വ്രതം .
ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മുസ്ലീം സമുദായത്തിൽപ്പെട്ട 27 പേർ നവരാത്രി ദിനങ്ങളിൽ വ്രതമനുഷ്ഠിക്കുകയും അഷ്ടമി ദിനത്തിൽ ദേവിയെ ആരാധിക്കുകയും ചെയ്തതായി ജയിൽ സൂപ്രണ്ട് മിസാജി ലാൽ പറഞ്ഞു. . 27 മുസ്ലീം തടവുകാരെ കൂടാതെ, തടവുകാരിയായ ബ്രിട്ടീഷ് വനിത രമൺദീപ് കൗറും നവരാത്രി ഉപവാസം അനുഷ്ഠിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. 2016 സെപ്തംബർ 1 ന് ബ്രിട്ടനിൽ നിന്ന് ഇവിടെയെത്തിയ യുവതി തന്റെ ഭർത്താവിനെ പുവായയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ജയിലിലാണ്. 2023ലാണ് രമൺദീപ് കൗറിന് വധശിക്ഷ വിധിച്ചത്.
ജയിലിൽ ആകെ 217 തടവുകാർ ഉപവസിച്ചിരുന്നതായും അതിൽ 27 മുസ്ലീങ്ങളും , സിഖുകാരും 17 സ്ത്രീകളും ഉപവാസം അനുഷ്ഠിച്ചിരുന്നതായും ജയിൽ സൂപ്രണ്ട് പറഞ്ഞു. ഇക്കാലയളവിൽ 750 ഗ്രാം പുഴുങ്ങിയ ഉരുളക്കിഴങ്ങും 500 ഗ്രാം പാലും പഴങ്ങളും കൂടാതെ പൂജാസാമഗ്രികളും ഇവർക്ക് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.ജയിലിൽ എല്ലാവർക്കും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നവരാത്രി അഷ്ടമി ദിനത്തിൽ തടവുകാർ ഭജനകളും കീർത്തനങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: