തിരുവനന്തപുരം: അലസമായി ബസ്സ് ഓടിച്ച് അപകടം ഉണ്ടാക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. ‘നേരെ ചെന്ന് ഇടിക്കുന്ന സംഭവങ്ങള്‍ ഉണ്ട് . തൃശ്ശൂരില്‍ ശക്തന്‍ തമ്പുരാന്‌റെ പ്രതിമ തകര്‍ത്തത് ഉദാഹരണം. ആ സംഭവത്തില്‍ പ്രതിമ വണ്ടിക്ക് വട്ടം ചാടിയത് അല്ലല്ലോ എന്ന് മന്ത്രി പറഞ്ഞു. അത്തരം കുറ്റകൃത്യത്തിലൊക്കെ വെറുതെ വിടണമെന്നു പറഞ്ഞാല്‍ നടക്കില്ല.’ എ. വിന്‍സന്‌റ് എംഎല്‍എയാണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. കെഎസ്ആര്‍ടിസി യൂണിയന്‍ നേതാവ് കൂടിയാണ് വിന്‍സന്‌റ് . ഡോര്‍ ടു ഡോര്‍ കൊറിയര്‍ സംവിധാനത്തിലേക്ക് കെഎസ്ആര്‍ടിസിയുടെ സേവനം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: