ദുബായ്: കുറ്റവാളികള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു ദുബായ് എന്നാല്‍ ഇനി ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം ദുബായില്‍ ഒളിവില്‍പ്പോകുന്ന പരിപാടി നടക്കില്ല. കാരണം മോദിയും യുഎഇ ഭരണാധികാരികളും തമ്മിലുള്ള ബന്ധം ശക്തമാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാദേവ് ആപ് ലോട്ടറി തട്ടിപ്പിലെ മുഖ്യപ്രതി ദുബായ് പൊലീസിന്റെ വലയില്‍ കുടുങ്ങിയ സംഭവം.
ഓണ്‍ലൈനായി വാതുവെപ്പ് നടത്തുന്ന മഹാദേവ് എന്ന വാതുവെപ്പ് ആപ്പിലൂടെ പൊതുജനങ്ങളുടെ 6000 കോടി രൂപ തട്ടിച്ച മുഖ്യപ്രതി സൗരഭ് ചന്ദ്രകാറാണ് ദുബായ് പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്. നേരത്തെ ഇഡി ഇദ്ദേഹത്തിനെതിരെ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിചാരണയ്‌ക്ക് വിധേയമാക്കേണ്ട കൊടുംകുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളോടും ഇന്‍റര്‍പോള്‍ ആവശ്യപ്പെടുന്നതാണ് ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്. ഒരു ലോകപൊലീസായി അറിയപ്പെടുന്ന പൊലീസ് സംവിധാനമാണ് ഇന്‍റര്‍പോളിന്‍റേത്. ലോകത്തിലെ മുഴുവന്‍ പൊലീസ് സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കുറ്റവാളികളെ പിടികൂടുന്ന അന്തരാഷ്‌ട്ര പൊലീസ് സംവിധാനമാണ് ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനായ ഇന്‍റര്‍പോള്‍. വൈകാതെ സൗരഭ് ചന്ദ്രകാറിനെ ഇന്ത്യയ്‌ക്ക് കൈമാറും. ഇന്ത്യയില്‍ വിചാരണചെയ്യപ്പെടേണ്ട കുറ്റവാളിയാണ് സൗരഭ് ചന്ദ്രകാര്‍.
മുന്‍പ് ദാവൂദ് ഇബ്രാഹിം മുതല്‍ ഒട്ടേറെ കൊടുംകുറ്റവാളികള്‍ ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം ദുബായില്‍ പരസ്യമായി വിലസിയിരുന്ന കാലമുണ്ടായിരുന്നു. ആ നാളുകള്‍ക്ക് തിരശ്ശീല വീഴുകയാണിപ്പോള്‍. യുഎഇ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഭരണാധികാരിയാണ് മോദി. ദുബായ് ഭരണാധികാരിയായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി ഭരണാധികാരിയായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി മോദിയ്‌ക്ക് അടുത്ത ബന്ധമാണുള്ളത്. മോദിയുടെ കഴിഞ്ഞ 11 വര്‍ഷത്തെ ഭരണകാലത്താണ് ഇന്ത്യ-യുഎഇ ബന്ധം ശക്തമായത്. ഇപ്പോള്‍ യുഎഇയില്‍ നിന്നും 10000 കോടി ഡോളര്‍ നിക്ഷേപം ഇന്ത്യയിലേക്കെത്തുന്ന വന്‍ കരാറിനാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തുടക്കമായത്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുമ്പോള്‍ തന്നെ യുഎഇയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക