കാസര്‍കോട്:പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് പി വി അന്‍വര്‍ എം എല്‍ എ. തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണ് പൊലീസ്.
ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണ്. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
അബ്ദുള്‍ സത്താറിനോട് പൊലീസ് ഗുണ്ടായിസമാണ് കാട്ടിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു.
പൊലീസിന്റെ ഏറ്റവും വലിയ ഇരകള്‍ ഓട്ടോ തൊഴിലാളിക്കും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ്.കേരളത്തില്‍ പൊലീസിനെ കണ്ടാല്‍ ജനങ്ങള്‍ക്ക് പേടിയാണ്. പൊലീസ് സ്റ്റേഷനിലേക്ക് പൊതുപ്രവര്‍ത്തകര്‍ക്ക് കയറി ചെല്ലാന്‍ സാധിക്കുന്നില്ല. അബ്ദുള്‍ സത്താറിന്റെ ഓട്ടോറിക്ഷ പിടിച്ചെടുത്ത എസ്ഐ അനൂപിനെ പിരിച്ച് വിടണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന് വീട് വച്ച് നല്‍കണം.
അതിനിടെ എസ് ഐ അനൂപ് നേരത്തെയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് സസ്പന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: