മുംബൈ: മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ നടന്ന ആര്‍എസ്എസ് പദസഞ്ചലനത്തിനെതിരെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആക്രമണം. ഈ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപി എംഎല്‍എ നിതീഷ് റാണെ പറഞ്ഞു.
രത്നഗിരിയിലെ കൊങ്കണ്‍ നഗറില്‍ ഉണ്ടായ രണ്ട് ആക്രമണക്കേസുകളില്‍ രത്നഗിരി സിറ്റി പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ പങ്കെടുത്ത അഞ്ച് പേരെ തിരിച്ചറിഞ്ഞതായി രത്നഗിരി സിറ്റി പൊലീസ് അറിയിച്ചു.
ദസറ(വിജയദശമി) ആഘോഷത്തോടനുബന്ധിച്ചാണ് വൈകുന്നേരം ആര്‍എസ് എസ് പദസഞ്ചലനം നടന്നത്. അതിനെതിരെ മതവികാരം വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു സംഘം എത്തിയതോടെയാണ് സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടത്. അക്രമം ഉണ്ടാകുന്നതിന് മുന്‍പ് പൊലീസ് ഈ സംഘത്തെ പിരിച്ചുവിട്ടു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകള്‍ പ്രകാരം അക്രമികള്‍ക്കെതിരെ കേസെടുത്തു.
ബംഗ്ലാദേശില്‍ ഇന്ത്യയെ ഒരു ഭീഷണിയായി അവതരിപ്പിക്കുന്നുവെന്ന് മോഹന്‍ ഭാഗവത്
കൂടുതല്‍ വിശ്വാസ്യതയുള്ള ഒരു രാജ്യമായി വളരുന്ന ഇന്ത്യയെ ലോകമെമ്പാടും ബഹുമാനിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ് പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതേ സമയം ഇന്ത്യയെ ഒരു ഭീഷണിയായാണ് ബംഗ്ലാദേശില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: