കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭത്തോടനുബന്ധിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഹരിശ്രീ കുറിച്ചു. പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് വിദ്യാരംഭ ചടങ്ങ് ആരംഭിച്ചത്.
ദര്‍ശനത്തിനും ക്ഷേത്രസന്നിധിയില്‍ വലിയ തിരക്കായിരുന്നു.രാവിലെ ആറ് മണിയ്ക്ക് വിജയദശമി പൂജകള്‍ ആരംഭിച്ചു.
ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമര്‍പ്പണമായ നവാന്ന പ്രശാനം നടന്നു. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും.
അതേസമയം കേരളത്തില്‍ ഞായറാഴ്ചയാണ് വിദ്യാരംഭചടങ്ങുകള്‍. വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.കേരളത്തില്‍ നാളെയാണ് വിദ്യാരംഭം എന്നതിനാല്‍ മൂകാംബികയിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.
കേരള, കര്‍ണാടക കലണ്ടറുകള്‍ തമ്മിലുളള വ്യത്യാസം മൂലമാണ് വിദ്യാരംഭ ചടങ്ങുകള്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: