ചണ്ഡീഗഡ്: ഹരിയാനയിലെ പുതിയ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 17 ന് പഞ്ച്കുളയിൽ നടക്കുമെന്ന് പാർട്ടി ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിർന്ന ബിജെപി നേതാക്കളും മറ്റ് ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്നും പാർട്ടി വ്യക്തമാക്കി.
തങ്ങൾക്ക് പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചുവെന്നും ഒക്ടോബർ 17 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ സമിതിയുടെയും സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ച്കുളയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. രാവിലെ 10ന് പഞ്ച്കുള സെക്ടർ അഞ്ചിലെ ദസറ ഗ്രൗണ്ടിലാണ് ചടങ്ങ്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ 11 സീറ്റുകൾ കൂടുതലായി 48 സീറ്റുകൾ ബിജെപി നേടിയിരുന്നു. കൂടാതെ സംസ്ഥാനത്ത് ജെജെപിയും എഎപിയും തകർന്നിരുന്നു. ഐഎൻഎൽഡിക്ക് രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: