ന്യൂദല്‍ഹി: ചരിത്രവിജയം നേടി മൂന്നാമതും അധികാരത്തില്‍ എത്തിയ ഹരിയാനയില്‍ പുതിയ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 15ന് നടന്നേക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും പഞ്ച്കുളയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമുന്നില്‍ കണ്ടുള്ള സുരക്ഷാക്രമീകരണങ്ങളാണ് പഞ്ച്കുളയില്‍ ഒരുക്കുന്നത്. മുഖ്യമന്ത്രി നയാബ് സിങ് സൈനി കഴിഞ്ഞദിവസം ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവയ്ക്കുകയും നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: