പാനിപ്പത്ത് (ഹരിയാന): ബിജെപിയെ അടിപറയിക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കര്‍ഷക സമരത്തിന്റെ നായകന് കിട്ടിയത് 1170 വോട്ട്. വീമ്പ് പറഞ്ഞവര്‍ക്കുള്ള തിരിച്ചടിയായി സമരത്തിന് നേതൃത്വം നല്കിയ ഭാരതീയ കിസാന്‍ യൂണിയന് സംസ്ഥാന പ്രസിഡന്റ് ഗുര്‍നാം സിങ് ചദുനിയുടെ ദയനീയ പരാജയം. കെട്ടിവച്ച കാശ് പോലും കിട്ടാതെ ചദുനി മണ്ഡലത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി), ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എന്നിവയുടെ സ്ഥാനാര്‍ത്ഥികള്‍ പോലും ചദുനിയെ പിന്നിലാക്കി. സ്വന്തം ജില്ലയായ കുരുക്ഷേത്രയിലെ പെഹോവയില്‍ നിന്നാണ് ചദുനി മത്സരിച്ചത്. കോണ്‍ഗ്രസിലെ മന്ദീപ് ചാത്തയാണ് മണ്ഡലത്തില്‍ വിജയിച്ചത്. ബിജെപിയുടെ ജയ് ഭഗവാന് ശര്‍മയാണ് രണ്ടാമതെത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം നല്കിയ മുന്‍നിര കര്‍ഷക യൂണിയനുകളിലൊന്നാണ് ചദുനിയുടെ കിസാന്‍ യൂണിയന്. ഇടനിലക്കാരെ സംഘടിപ്പിച്ച് കര്‍ഷകസമരമെന്ന പേരില്‍ രാജ്യത്ത് മാസങ്ങളോളം അരക്ഷിതാവസ്ഥ സൃഷ്ടിച്ച സംയുക്ത് സംഘര്‍ഷ് പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയാണിയാള്‍. ഇരുവരും അദ്ദേഹത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി.
2019ലും ലാഡ്വ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ചദുനി മത്സരിച്ചെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ ചദുനിയുടെ പാര്‍ട്ടി മത്സരിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: