Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സിനിമയും ശ്രേഷ്ഠ ഭാരത ദര്‍ശനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 06:41 am IST
in Article

അശ്വിനി വൈഷ്ണവ്
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി

‘സിനിമ സാര്‍വത്രിക ഭാഷയാണ് സംസാരിക്കുന്നത്’എന്ന് അതിന്റെ ഏകീകൃത ശക്തിയുടെ സാരാംശം ഉള്‍ക്കൊണ്ട് ചലച്ചിത്ര സംവിധായകന്‍ സത്യജിത് റേ പറഞ്ഞിട്ടുണ്ട് . ഭാരതീയ സിനിമ അതിന്റെ വിശാലമായ ഭാഷാ- സാംസ്‌കാരിക വൈവിധ്യം കൊണ്ട് , രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ജനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നു. പൊതുവായ വികാരങ്ങളും അനുഭവങ്ങളും പങ്കിടാന്‍ അവര്‍ക്ക് അവസരം ഒരുക്കുന്നു. തമിഴ് ചലച്ചിത്രമായാലും, ഹിന്ദി ബ്ലോക്ക്ബസ്റ്ററായാലും, അല്ലെങ്കില്‍ ഒരു മലയാള ചിത്രമായാലും, സിനിമ ആഴത്തിലുള്ള സ്വത്വ ബോധം വളര്‍ത്തുന്നു. അത് ഭിന്നതകള്‍ ഇല്ലാതാക്കുകയും വൈരുധ്യങ്ങള്‍ക്കിടയിലും നാം ഒന്നാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

പ്രാദേശികവും ഭാഷാപരവുമായ അതിരുകള്‍ മറികടക്കാനുള്ള കഴിവാണ് സിനിമയുടെ സാര്‍വത്രികതയ്‌ക്ക് പിന്നില്‍. ദേശീയ ഐക്യത്തിനുള്ള കരുത്തുറ്റ ശക്തിയായി സിനിമ മാറുന്നു. രാജ് കപൂറിന്റെ ക്ലാസ്സിക്കായ ‘ശ്രീ 420’ മുതല്‍, രാജ്യവ്യാപക പ്രശംസ നേടിയ മണിരത്നത്തിന്റെ ‘റോജ’ വരെ, ഭാരതത്തിലെ സിനിമകള്‍ സംസാരിക്കുന്നത് എല്ലാവര്‍ക്കും മനസ്സിലാകുന്ന വികാരങ്ങളുടെ ഭാഷയാണ്. എം.എസ്. സത്യുവിന്റെ ‘ഗരം ഹവാ’യും ബിമല്‍ റോയിയുടെ ‘ദോ ബിഘ സാമി’നും പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും വിജയത്തിന്റെയും കഥകള്‍ അതിര്‍ത്തികളില്‍ ഒതുങ്ങുന്നില്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇവയെല്ലാം സിനിമ, യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്ന് തെളിയിക്കുന്നു.

എല്ലാ വര്‍ഷവും മികച്ച ചലച്ചിത്രങ്ങളെയും മികച്ച സംവിധായകരെയും മികച്ച അഭിനേതാക്കളെയും രാഷ്‌ട്രപതി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുമ്പോള്‍ ആഘോഷിക്കപ്പെടുന്നത് സിനിമയുടെ ഈ സാര്‍വത്രികതയാണ്. സാധാരണയായുള്ള അത്തരം മറ്റ് അവസരങ്ങളെപ്പോലെ ഇത് കണ്ണഞ്ചിപ്പിക്കുന്ന ഒരു ചടങ്ങല്ല. ഇത് പ്രതിഭയ്‌ക്കുള്ള അംഗീകാരമാണ് – കഥ പറയുന്നവരുടെയും സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും കഴിവുകള്‍ക്കുള്ള അംഗീകാരം. ഈ മഹത്തായ രാഷ്‌ട്രത്തിന്റെ ഐക്യത്തെ നെയ്‌തെടുക്കുന്ന മാന്ത്രിക ചരടുകളാണ് ഇവിടെയുള്ള വൈവിധ്യമാര്‍ന്ന ഈ ഭാഷാഭേദങ്ങള്‍ എന്ന് ഈ പുരസ്‌കാരങ്ങള്‍ തെളിയിക്കുന്നു. ഇത് ഇവിടെയുള്ള നൂറുകണക്കിന് ഭാഷകള്‍ സംസാരിക്കുന്ന ഏകദേശം 150 കോടി ജനങ്ങളെ ഒരുമിപ്പിക്കുന്നത് തുടരും.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍, മികച്ച ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ തിവാ ഭാഷയില്‍ നിര്‍മ്മിച്ച ‘സികൈസല്‍’ (മരങ്ങള്‍ക്ക് മാത്രം സംസാരിക്കാന്‍ കഴിയുമെങ്കില്‍) എന്ന ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്, ഈ പുരസ്‌കാരത്തിന്റെ പ്രത്യേകത വ്യക്തമാക്കുന്നു. ടിബറ്റ് -ബര്‍മീസ് വംശീയ വിഭാഗമായ തിവ ജനതയുടെ ഭാഷയാണിത്. അവര്‍ ഭാരതത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും ബംഗ്ലാദേശിലും മ്യാന്‍മറിലും ജീവിക്കുന്നവരാണ്. എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി, ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 32 വ്യത്യസ്ത ഭാഷകളിലായി 309 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 17 ഭാഷകളിലായി 128 ചിത്രങ്ങളും പരിഗണനയ്‌ക്ക് ലഭിച്ചു. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍, നാല് ഭാരതീയ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങളാണ് സുവര്‍ണ്ണകമലം പുരസ്‌കാരം നേടിയത്, അതിലൊന്ന് ഹരിയാന്‍വി ഭാഷയിലാണ്. ഈ വിഭാഗത്തില്‍ ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ വീതം രജത കമലം പുരസ്‌കാരം നേടി. മലയാളം, ഗുജറാത്തി, കന്നഡ, ഹരിയാന്‍വി, ബംഗാളി ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങളും പുരസ്‌കാരം നേടി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭാഷകളില്‍ നിന്നുള്ള പത്ത് സിനിമകള്‍ക്കും രജത കമലം പുരസ്‌കാരം നല്‍കി. ഹിന്ദിയിലും ഉറുദുവിലുമായി പുറത്തിറങ്ങിയ ഒരു സിനി
മയ്‌ക്ക് മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള സുവര്‍ണകമലം ലഭിച്ചു.

ഭാഷാരാഷ്‌ട്രീയത്തിലെ നിഹിലിസ്റ്റുകള്‍ വാദിക്കുന്നതുപോലെ, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുള്ള റിപ്പബ്ലിക് ഓഫ് ഇന്ത്യ രൂപീകരിച്ച് ഏകദേശം 75 വര്‍ഷങ്ങള്‍ക്ക് ശേഷം, പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല തടസ്സങ്ങളും വലിയ തോതില്‍ ഇല്ലാതായിരിക്കുന്നു എന്നതാണ് വസ്തുത. ബോളിവുഡ് ചിത്രങ്ങള്‍ ഹിന്ദിയെ പരക്കെ സ്വീകാര്യമാക്കിയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സിനിമകള്‍ ചെലുത്തുന്ന വലിയ സ്വാധീനത്തിന്റെ പ്രതിഫലനമാണ്. ‘ഏക ഭാരതം , ശ്രേഷ്ഠ ഭാരതം’ എന്ന ദര്‍ശനത്തില്‍ ഊന്നി, വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ളതും എക്കാലവും നിലനില്‍ക്കുന്നതുമായ ഏകത്വബോധം വളര്‍ത്തി ‘മറ്റ്’ ഭാഷാ വിഭാഗങ്ങളെയും സ്വത്വങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിശയില്‍ സിനിമയുടെ രണ്ടാമത്തെ വലിയ സ്വാധീനം.

ഇവിടത്തെ അതുല്യ പ്രതിഭകള്‍, തങ്ങളുടെ സര്‍ഗാത്മക സൃഷ്ടികള്‍ കൊണ്ട് വിനോദത്തിന്റെ അത്ഭുത പ്രപഞ്ചം സൃഷ്ടിക്കുന്നു.

രാഷ്‌ട്രീയം, സമൂഹം, സംസ്‌കാരം, ധാര്‍മിക മൂല്യങ്ങള്‍ തുടങ്ങിയ സാര്‍വത്രിക വിശ്വാസങ്ങളാല്‍ അവര്‍ സിനിമകളിലൂടെ ജനങ്ങളെ ഒരുമിപ്പിക്കുകയും, ഒരു രാജ്യത്തിന്റെ ജനത എന്ന നിലയില്‍ അവരെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു. വാസ്തവത്തില്‍, ധാര്‍മ്മികത, മൂല്യങ്ങള്‍, നീതി എന്നിവ എടുത്തു കാട്ടുന്ന ഘടകങ്ങളില്ലാതെ ഒരു ഭാരതീയ കഥയും ഇതുവരെ പറഞ്ഞിട്ടില്ല. അത് ചലച്ചിത്രകാരന്റെയും കാഴ്ചക്കാരന്റെയും ഉള്‍ക്കണ്ണിന് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. ഇതുവരെ പറഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹത്തായ രണ്ട് കഥകള്‍ – രാമായണവും മഹാഭാരതവും – ഈ കാര്യം തെളിയിക്കാന്‍ സഹായിക്കുന്നു.

സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ ശിഥിലീകരണത്തിന് കാരണമായേക്കാവുന്ന കാതലായ വിഭജന ചിന്തകള്‍,നമ്മുടെ ചലച്ചിത്ര സംവിധായകര്‍ എളുപ്പത്തില്‍ മായ്ച്ചുകളയുന്നു എന്നതാണ് നമ്മുടെ സിനിമയിലെ മറ്റൊരു പൊതു ധാര. ഇന്ത്യയിലെ കഥപറച്ചിലിന്റെ സവിശേഷമായ ശക്തിയും ഇതാണ്: അത് ആര്‍ട്ട് സിനിമകളോ ജനപ്രിയ സിനിമകളോ വാണിജ്യ സിനിമകളോ ആധുനിക കാലത്തെ വെല്ലുവിളിക്കുന്ന ഒടിടി സിനിമകളോ ആകട്ടെ, നാം ഒരുമിച്ച് നീങ്ങുന്നു, നാം ഒരുമിച്ച് അഭിനന്ദിക്കുന്നു, ഒരുമിച്ച് ആഘോഷിക്കുന്നു. തെലുങ്ക് സിനിമയായ ‘ആര്‍ ആര്‍ ആര്‍’ലെ ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം, ഭാഷയും വംശീയതയും ദേശീയതയും മറികടന്ന് , ഭാരതത്തില്‍ മാത്രമല്ല ലോകമെമ്പാടും സൂപ്പര്‍ ഹിറ്റായി.

ഭാരതീയ സിനിമയെ ആഗോളതലത്തില്‍ ഉയര്‍ത്താന്‍, സര്‍ക്കാര്‍ മൂന്ന് പ്രധാന സ്തംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: കരുത്തുറ്റ പ്രതിഭാശേഷി വികസിപ്പിക്കുക, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കഥാകൃത്തുക്കളെ ശാക്തീകരിക്കുന്നതിനായി നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നിവയാണവ.

ചലച്ചിത്ര നിര്‍മ്മാണത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍, ആഴത്തിലുള്ള അനുഭവങ്ങള്‍, സംവേദനാത്മക വിനോദ രീതികള്‍ എന്നിവ സ്വീകരിച്ചു കൊണ്ട് ദേശീയ ഉദ്ഗ്രഥനത്തിലും ആഗോള വിനോദത്തിലും ഭാരതീയ സിനിമ ശക്തമായ മാധ്യമമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജി (ഐഐസിടി) സ്ഥാപിക്കുമെന്ന് കേന്ദ്രം അടുത്തിടെ പ്രഖ്യാപിച്ചു. ഇത് സര്‍ഗ്ഗാത്മകത വളര്‍ത്തുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.

നാം ഭാവിയിലേക്ക് നോക്കുമ്പോള്‍, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദര്‍ശനത്തില്‍, ചലച്ചിത്രങ്ങളുടെ പങ്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത്, ഭാരതീയ സിനിമ അതിന്റെ ചക്രവാളങ്ങള്‍ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നു. അത് നമ്മുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, പങ്കാളിത്ത ഭാവി വിഭാവനം ചെയ്യുന്ന കഥകളും പറയുന്നു. രാജ്യത്തെ ചലച്ചിത്ര സംവിധായകര്‍ ഓരോ ഫ്രെയിമിലും കഥപറച്ചിലിന്റെ അതിരുകള്‍ ഭേദിക്കുന്നു. പരസ്പരം ബന്ധിപ്പിക്കപ്പെട്ട, പുരോഗതിയിലേക്ക് മുന്നേറുന്ന രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള ശക്തമായ ഉത്തേജകമായി സിനിമ നിലനില്‍ക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

Tags: cinemaAshwini VaishnawShrestha Bharat Darshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

India

ഇന്ത്യ-ന്യൂസിലാന്‍റ് ഫൈനലായിട്ടും ബോക്സോഫീസില്‍ കുതിയ്‌ക്കുക തന്നെയാണ് കേരള സ്റ്റോറി 2; ലാഭത്തിലാകാന്‍ രണ്ട് ദിവസം കൂടി മതി

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Kerala

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി,കൂടെ കൂടിയ സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് മാറി നില്‍ക്കാനും ആവശ്യപ്പെട്ടു

Mollywood

കേരള സ്റ്റോറി 2 സിനിമയുടെ പേര് മാറ്റണം; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, ക്ഷമ ചോദിച്ച് അഭിഭാഷകൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.