കൊച്ചി: ഭാരതത്തിന്റെ ഹോക്കി ഇതിഹാസം പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.
ഭാവിയിലെ ഒളിംപിക്‌സില്‍ രാജ്യത്തെ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെ കുറിച്ച് സംഘടിപ്പിച്ച ‘റോഡ് ടു ബ്രിസ്‌ബേന്‍, ഓസ്‌ടേലിയ 2032’ എന്ന ചര്‍ച്ചയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് രണ്ട് ഒളിംപിക് മെഡല്‍ നേടിയ ഒരേയൊരു മലയാളിക്ക് ആദരം നല്‍കിയത്. പ്രശസ്തി പത്രവും 5 ലക്ഷം രൂപയും ശ്രീജേഷിന് നല്‍കി. ജെ എസ് ഡബ്ലിയു സ്‌പോട്‌സിലെ സ്‌പോട്‌സ് സയന്‍സ് റിസര്‍ച്ച് ആന്റ് എത്തിക്‌സ് കമ്മിറ്റി മേധാവി ഡോ.സാമുവല്‍ പള്ളിങ്ങര്‍, ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡ് ജേതാവായ മേജര്‍ ധ്യാന്‍ ചന്ദ്, ഇന്ത്യന്‍ സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എല്‍ എന്‍ സി പി ഇ തിരുവനന്തപുരം പ്രിന്‍സിപ്പാളും റീജിയണല്‍ മേധാവിയുമായ ഡോ. ജി കിഷോര്‍ തുടങ്ങി വിവിധ കായിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
പൊളിറ്റിക്കല്‍ അനലിസ്റ്റ്, ഗ്രന്ഥകാരന്‍, സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ എന്നീ മേഖലകളില്‍ പ്രശസ്തനായ ഡോ. സുമന്ത് സി രാമന്‍ മോഡറേറ്ററും സര്‍വ്വകലാശാല പ്രോ ചാന്‍സിലര്‍ ഡോ. അശോക് വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: