മുംബൈ: ഇന്ത്യയും യുഎഇയും ചേര്‍ന്ന് രൂപം നല്കിയ ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഏകദേശം 10000 കോടി ഡോളറിന്റെ നിക്ഷേപം എത്തുമെന്ന് വിലയിരുത്തല്‍. ആദ്യ വര്‍ഷം 200 കോടി ഡോളര്‍ മാത്രമേ പദ്ധതിയില്‍ നിക്ഷേപമായി എത്തുകയുള്ളൂ എങ്കിലും വരും വര്‍ഷങ്ങളില്‍ ഈ നിക്ഷേപം 10,000 കോടി ഡോളര്‍ ആയി ഉയരും. അടുത്ത രണ്ടു രണ്ടര വര്‍ഷങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ രംഗത്ത് ഉണ്ടാവുക. .
യുഎഇയില്‍ നിന്നും നേരിട്ട് 2000 കോടി ഡോളര്‍ നിക്ഷേപം എത്തും. ഇതിനു പുറമേ ലോകത്തിലെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് യുഎഇ ഇന്ത്യയില്‍ സംയുക്ത നിക്ഷേപം നടത്തും.
ഇരു രാജ്യങ്ങളിലും ഇന്ത്യാ ഇന്‍വെസ്റ്റ് ഓഫീസുകള്‍ തുറക്കും
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതോടൊപ്പം യുഎഇയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതും ലക്ഷ്യമാണ്. അടിസ്ഥാനസൗകര്യവികസനം, ഉല്പാദനം, ലോജിസ്റ്റിക്സ് എന്നിങ്ങനെയുള്ള വിവിധ മേഖലകളിലായാണ് 10,000 കോടി ഡോളറിന്റെ നിക്ഷേപം എത്തുക.
ഭക്ഷ്യ പാര്‍ക്കുകളില്‍ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും ലോജിസ്റ്റിക്സും ഒരുക്കാനാണ് ഈ നിക്ഷേപം ഉപയോഗപ്പെടുത്തുക. ഈ പദ്ധതിപ്രകാരം ഇന്ത്യയിലെ വിവിധ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്ന ഭക്ഷ്യോല്പന്നങ്ങള് യുഎഇയില്‍ എത്തും.
മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന 12ാമത് ഉന്നത തല കര്‍മ്മസമിതി നിക്ഷേപയോഗത്തിന് ശേഷമാണ് ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി രൂപീകരിച്ചതായി കേന്ദ്ര വ്യവസായമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്. യുഎഇയ്ക്ക് പുറത്തേക്കും ഭക്ഷ്യോല്പന്നങ്ങള് കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്ക്ക് കൂടുതല്‍ വില നല്‍കലും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
ഇരു രാജ്യങ്ങളിലും ഇന്ത്യാ ഇന്‍വെസ്റ്റ് ഓഫീസുകള്‍ തുറക്കും
ആഗസ്തില്‍ ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി പ്രകാരം ഇന്ത്യയിലേക്ക് യുഎഇയില്‍ നിന്നും കൂടുതല്‍ നിക്ഷേപം എത്തും. യുഎഇയിലെ ബിസിനസുകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമിറക്കാനാകും. അതുപോലെ യുഎഇ ഉല്പന്നങ്ങള്ക്ക് കൂടുതല്‍ ഡ്യൂട്ടീ ഫ്രീ വിപണി ഉണ്ടാവുകയും ചെയ്യും. പുതിയ കരാര്‍ പ്രകാരം ഇന്ത്യയിലും യുഎഇയിലും ഇന്ത്യാ ഇന്‍വെസ്റ്റ് ഓഫീസുകള്‍ തുറക്കും. ഇന്ത്യയില്‍ നിക്ഷേപമിറക്കാനുള്ള പദ്ധതിക്ക് ഏകജാലകസംവിധാനത്തിലൂടെ അനുമതി നല്‍കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ട്രേഡ് (ഐഐഎഫ് ടി) ദുബായിലും
പുതിയ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ട്രേഡ് (ഐഐഎഫ് ടി) അതിന്റെ ആദ്യ കാമ്പസ് യുഎഇയില്‍ തുറക്കും. ഇപ്പോള്‍ ഇന്ത്യയുടെ കയ്യിലുള്ള പഴയ ദുബായിലെ മുന്‍ ദുബായ് എക്സ്പോ പവലിയനില്‍ പുതിയ കാമ്പസിന്റെ കോഴ്സുകള്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ട്രേഡ് (ഐഐഎഫ് ടി) തുറന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ദുബായിലും ഐഐഎഫ് ടി തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: