കൊച്ചി : മോശക്കാരിയെന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ വിശേഷിപ്പിച്ചുവെന്നതുകൊണ്ടുമാത്രം സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ട് ശിക്ഷാ നിയമം 509ാം വകുപ്പു പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തിയതെങ്കിലും പരാതിക്കാരിയോടു നേരിട്ട് പറഞ്ഞാല്‍ മാത്രമേ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം നിലനില്ക്കുകയുള്ളൂ. എന്നാല്‍ മറ്റു കുറ്റങ്ങള്‍ ബാധകമാക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. പൂക്കാട്ടുപടി സ്വദേശികളായ ആന്സന്, രാഹുല്‍ ജോര്‍ജ്, കുരുവിള എല്‍ദോസ് എന്നിവര്‍ക്കെതിരെ കാക്കനാട് കോടതിയിലെ തുടര്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരേ ഫ്ളാറ്റ് കോംപ്ളക്സിലെ താമസക്കാരായ മൂവരും ഹര്‍ജിക്കാരിക്കെതിരെ പലതാമസക്കാരോടും അഭിസാരികയെന്നതടക്കം മോശം വാക്കുകള്‍ ഉപയോഗിച്ചു വിശേഷിപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. റസിഡന്‍സ് അസോസിയേഷനിലെ അഭിപ്രായ ഭിന്നതയാണ് പരാതിക്കു പിന്നിലെന്ന് പ്രതികള്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: