ടെല്‍അവീവ്: ആക്രമണം തുടങ്ങി, ഒരു വര്‍ഷത്തിനിടെ ഇസ്രയേല്‍ സൈന്യം വധിച്ചത് പതിനേഴായിരത്തോളം ഹമാസ് ഭീകരരെ. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഗാസ, വെസ്റ്റ് ബാങ്ക്, ലെബനന് എന്നിവിടങ്ങളിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതിയ സ്ഥിതി വിവരക്കണക്കുകളും ഇതിലുണ്ട്.
ഇസ്രയേലിന് നേരെ തൊടുത്ത റോക്കറ്റുകളുടെ എണ്ണം, ലെബനനിലും ഗാസയിലും ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങളുടെ എണ്ണം എന്നിവയൊക്കെ അതില്‍ പറയുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഗാസയില്‍ പതിനേഴായിരത്തോളം ഹമാസ് ഭീകരരെ ഇസ്രായേല്‍ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒക്ടോ. ഏഴിന് തന്നെ 1000 ഹമാസ് ഭീകരരെ വധിച്ചു. ഗാസയിലെ 40,300 ലക്ഷ്യങ്ങളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി. 4,700 ഹമാസ് തുരങ്കങ്ങള്‍ കണ്ടെത്തി തകര്‍ത്തു.
എട്ട് ഹമാസ് ബ്രിഗേഡ് കമാന്‍ഡര്‍മാരെയും ഒരേ റാങ്കിലുള്ള 30 ലധികം ബറ്റാലിയന് കമാന്‍ഡര്‍മാരെയും വധിച്ചു. സൈന്യം അവകാശപ്പെട്ടു. 165-ലധികം കമ്പനി കമാന്‍ഡര്‍മാരും ഹമാസിന്റെ സമാന റാങ്കിലുള്ള അംഗങ്ങളും കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നു. കൂടാതെ, ലെബനനില്‍ എണ്ണൂറോളം ഭീകരരെ വധിച്ചു.
കൊല്ലപ്പെട്ടവരെല്ലാം ഇറാന് പിന്തുണയുള്ള സംഘടനകളുമായി ബന്ധപ്പെട്ടവരാണ്. 11,000 ഹിസ്ബുള്ള സ്ഥാനങ്ങള്‍ ലക്ഷ്യമിട്ടതായും ലെബനനിലെ ഇസ്രയേല്‍ സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: