ന്യൂദല്‍ഹി: ഉത്സവ കാലം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ അനുവദിച്ചു.
ഒക്ടോബറിലെ പതിവു ഗഡുവും മുന്‍കൂര്‍ ഗഡുവായി 89,086.50 കോടിയും അടക്കമാണ് കേന്ദ്രം നല്‍കുന്നത്. കേരളത്തിന് 3430 കോടി രൂപയുണ്ട്.
ഉത്സവ കാല, വികസന, ക്ഷേമ ചെലവുകള്‍ക്ക് ഇതുപയോഗിക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന കേരളത്തിന് ഒക്ടോബറിലെ വിഹിതവും മുന്‍കൂര്‍ വിഹിതവും കൂടി ലഭിച്ചത് വലിയ ആശ്വാസമാണ്.
മുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍ കുറച്ചെങ്കിലും കൊടുക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: