Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഷ്‌ട്രത്തെ സ്‌നേഹിച്ച വ്യവസായ പ്രമുഖന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 05:38 am IST
in Editorial

രാജ്യത്തെ പരമ്പരാഗത വ്യവസായ സാമ്രാജ്യത്തിന്റെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന വ്യവസായ ഗ്രൂപ്പായ ടാറ്റായുടെ അമരക്കാരനായിരുന്നു രത്തന്‍ ടാറ്റ. ഭാരതത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ വ്യവസായ സ്ഥാപനത്തെ വളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക് നയിച്ച് ലോകോത്തര ഗ്രൂപ്പാക്കി മാറ്റിയ അതികായന്‍. ടാറ്റാ സ്ഥാപകന്‍ ജംഷഡ്ജി ടാറ്റായുടെ മകന്‍ ദത്തെടുത്തു വളര്‍ത്തിയ നവാല്‍ ടാറ്റായുടെ പുത്രനായിരുന്നു രത്തന്‍. 1937 ല്‍ മുംബൈയില്‍ ജനിച്ച രത്തന്‍ മുംബൈയിലും സിംലയിലും ആദ്യകാല വിദ്യാഭ്യാസവും അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല, ബ്രിട്ടനിലെ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉന്നത പഠനവും നടത്തിയ ശേഷം അപ്രന്റീസായിട്ടാണ് ടാറ്റാ ഗ്രൂപ്പില്‍ സേവനം ആരംഭിച്ചത്. 1991 ല്‍ രത്തന്‍ ചെയര്‍മാനായി സ്ഥാനമേല്‍ക്കുമ്പോള്‍ പതിനായിരം കോടി രൂപ വിറ്റുവരവുള്ള ഇന്ത്യന്‍ കേന്ദ്രികൃത ഗ്രൂപ്പായിരുന്നു ടാറ്റാ.

രണ്ടു പതിറ്റാണ്ടിനിടയില്‍ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ടാറ്റാ ഗ്രൂപ്പിനെ ആഗോള വ്യവസായ സാമ്രാജ്യമാക്കി മാറ്റി എന്നതാണ് രത്തന്‍ ടാറ്റായുടെ വലിയ സംഭാവന. ഇന്ത്യന്‍ സ്റ്റോക്ക് എക്സേഞ്ചിന്റെ 10 ശതമാനത്തിനടുത്ത് കൈയ്യാളുന്ന ടാറ്റാ ഉത്പന്നങ്ങള്‍ 140 രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. ആറ് വന്‍കരകളിലായി 80 രാഷ്‌ട്രങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് 100 ലധികം കമ്പനികള്‍. ഐതിഹാസിക നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും പുലര്‍ത്തിവന്ന വിനയവും അര്‍പ്പണബോധവും ഊര്‍ജ്ജസ്വലതയും അദ്ദേഹത്തെ വ്യത്യസ്തനും പൊതുസമ്മതനുമാക്കി.

ജംഷഡ്ജി ടാറ്റാ സ്ഥാപിക്കുകയും ജെആര്‍ഡി ടാറ്റാ പടുത്തുയര്‍ത്തുകയും ചെയ്ത ടാറ്റ ഗ്രൂപ്പിനെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നയിക്കാനായി എന്നതാണ് രത്തന്‍ ടാറ്റയുടെ നിയോഗം. ഓരോ ശരാശരി ഭാരതീയനും ദൈനംദിന ജീവിതത്തില്‍ ടാറ്റായുടെ ഏതെങ്കിലും ഉത്പന്നം ഉപയോഗിക്കാതെ ഉറങ്ങുന്നില്ല. ഉപ്പു മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ വരുന്ന പറഞ്ഞാല്‍ തീരാത്ത ടാറ്റ ഉത്പന്നങ്ങള്‍ എന്നും നമ്മുടെ ജീവിതത്തെ അറിയാതെ സ്പര്‍ശിക്കുന്നുണ്ട്. ടാറ്റയെ രാജ്യത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു നില്‍ക്കുന്ന, 6 ഭൂഖണ്ഡങ്ങളില്‍ സാന്നിധ്യമുള്ള സാമ്രാജ്യമായി രത്തന്‍ ടാറ്റ പടുത്തുയര്‍ത്തി. ആഗോളവത്കരണത്തിന്റെ വെല്ലുവിളികള്‍ക്കും സാധ്യതകള്‍ക്കുമിടയില്‍, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളര്‍ച്ചയ്‌ക്കു കുതിപ്പും കണ്ടെത്തി.

ചെയ്യാന്‍ കഴിയാത്തത് ചെയ്യുക എന്നതായിരുന്നു രത്തനേറ്റവുമിഷ്ടപ്പെട്ട വിജയ തത്വം. ഭാരതത്തില്‍ തന്നെ കാറുകള്‍ ഉത്പാദിപ്പിക്കാനാകുമെന്ന് വിശ്വസിച്ചു, അത് കഴിയില്ലെന്ന് പലരും പറഞ്ഞു. പക്ഷേ ആ സ്വപ്‌നത്തിന്റെ സാഫല്യമായിരുന്നു ഇന്‍ഡിക. ഒരു ലക്ഷം രൂപയ്‌ക്ക് ഒരു കാര്‍ എന്നത് അപ്രാപ്യമാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു നാനോ. ബിസിനസില്‍ എതിരാളികളുണ്ടാകും, അവരുടെ സാന്നിധ്യം നിങ്ങളെ ഭയപ്പെടുത്തുകയോ മനസിനെ മടുപ്പിക്കുകയോ ചെയ്യരുത്. മറിച്ച്, നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം നവീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ഊര്‍ജം അവരുടെ സാന്നിധ്യത്തില്‍ നിന്ന് നേടുക എന്നതാണ് തന്റെ തത്വമെന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

അവിവാഹിതനായ രത്തന്‍ ടാറ്റയുടെ 66 ശതമാനം ഓഹരികളുടെ നിക്ഷേപം ചാരിറ്റബിള്‍ ട്രസ്റ്റുകളിലാണ് എന്നത് അധികാരവും സമ്പത്തും പ്രശസ്തിയും ഒന്നും അദ്ദേഹത്തെ അല്‍പം പോലും ഭ്രമിപ്പിച്ചിട്ടില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ്. ജീവിതത്തിലുടനീളം ലളിത ജീവിതം നയിച്ചു. ടാറ്റ ഗ്രൂപ്പ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. ലോകത്തില്‍ ഏറ്റവും അധികം ബിസിനസ് എത്തിക്സ് (സാന്മാര്‍ഗിക നീതി) പുലര്‍ത്തുന്ന ബിസിനസ്് ഗ്രൂപ്പായി ടാറ്റ തെരഞ്ഞെടുക്കപ്പെട്ടത് രത്തന്‍ നേതൃത്വത്തിലിരിക്കുമ്പോഴാണ്.

ദീര്‍ഘവീക്ഷണമുള്ള വ്യവസായ പ്രമുഖനായിരിക്കെത്തന്നെ അനുകമ്പ, വിനയം, ദയ എന്നീ ഗുണങ്ങളും ഉള്ള അസാധാരണ മനുഷ്യനുമായിരുന്നു രത്തന്‍. സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചല പ്രതിബദ്ധതയാലും നിരവധി പേര്‍ക്ക് പ്രിയങ്കരനായി. ഭാരതീയന്‍ എന്നതില്‍ എന്നും അഭിമാനം കൊണ്ടിരുന്നു. അത് വലിയ ഭാഗ്യമായി കരുതുകയും ചെയ്തു. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കും അഭിവൃദ്ധിക്കുമായി നിരന്തരം പരിശ്രമിച്ച ആ വ്യവസായ പ്രമുഖന് ജന്മഭൂമിയുടെ ആദരാഞ്ജലി..

Tags: SpecialRatanTataIndustrial leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുറത്തിറങ്ങി ആ ചന്ദ്രനെ ഒന്ന് നോക്കിയേ , കാണാം വുൾഫ് സൂപ്പർമൂൺ

Kerala

30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

Kerala

റേഷന്‍ കടകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

Kerala

സന്ധ്യാസ്തമയം; പ്രൊഫ. എം.കെ. സാനുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്

Special Article

“എന്തുകൊണ്ട് ഇമാമുമാര്‍ ഹിന്ദുമതത്തിലേക്ക് മാറുന്നു?”; ഇന്തോനേഷ്യയില്‍ ഹിന്ദുധര്‍മ്മം തിരിച്ചു വരവിന്റെ പാതയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.