ന്യൂഡൽഹി : ലഘുഭക്ഷണ പൊതികളിൽ ഒളിപ്പിച്ച 2000 കോടിയുടെ മയക്കുമരുന്ന് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ പിടികൂടി. കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്‌പെഷ്യൽ സെല്ലിന് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു . തുടർന്ന് ജിപിഎസ് ലൊക്കേഷൻ ട്രാക്ക് ചെയ്ത് റെയ്ഡ് നടത്തുകയും 200 കിലോയോളം കൊക്കെയ്ൻ പിടികൂടുകയുമായിരുന്നു . .
കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചതോടെയാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് ജിപിഎസ് ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഓപ്പറേഷൻ നടത്തുകയായിരുന്നു.ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഇത്ര വലിയ അളവിൽ ലഹരി മരുന്ന് ഡൽഹി പോലീസ് പിടികൂടുന്നത് . ഇതിന് മുമ്പ് 5600 കോടി രൂപയുടെ മയക്കുമരുന്ന് ഡൽഹി പോലീസ് പിടികൂടിയിരുന്നു
ഒക്ടോബർ രണ്ടിന് ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിലെ ഗോഡൗണിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്. ഔറംഗസേബ് സിദ്ദിഖി (23), ഹിമാൻഷു കുമാർ (27), തുഷാർ ഗോയൽ (40), ഭരത് കുമാർ ജെയിൻ (48) എന്നിവരെ സംഭവസ്ഥലത്തുനിന്നും മറ്റ് രണ്ട് പേരെ ചെന്നൈയിൽ നിന്നും അമൃത്സറിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ ഹാപൂരിൽ നിന്ന് അഖ്‌ലാഖ് എന്ന മറ്റൊരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തരേന്ത്യയിൽ മയക്കുമരുന്ന് വിതരണം ചെയ്യാൻ അഖ്‌ലാഖ് സഹായിച്ചിരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: