തൊടുപുഴ: കുടുംബങ്ങളുടെ സന്തോഷവും സമാധാനവും ഉയര്‍ത്താന്‍ ‘ഹാപ്പിനെസ്സ്’ പദ്ധതിയുമായി കുടുംബശ്രീ.ആദ്യഘട്ടത്തില്‍ എട്ട് ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്ത എട്ട് മാത്യക സി.ഡി.എസ്സുകളിലാണ് പദ്ധതിയാരംഭിക്കുക.വണ്ടിപ്പെരിയാര്‍, ഉപ്പുതറ, വെള്ളത്തൂവല്‍,ശാന്തന്‍പാറ, കരിമണ്ണൂര്‍, മണക്കാട്, വാത്തിക്കുടി, നെടുംകണ്ടം എന്നിവയാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍.
പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനതല പരിശീലനം പൂര്‍ത്തിയായി.ജില്ലയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്.ഇവരുടെ നേത്യത്വത്തിലായിരിക്കും ജില്ലാതല പരിശീലനം. ഇതിനുശേഷം വാര്‍ഡുകളില്‍ ‘ഇടങ്ങള്‍’ രൂപികരിച്ച് പരിശീലനം നടക്കും.ഓരോ വാര്‍ഡിലെയും 10 മുതല്‍ 40 കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഇടങ്ങള്‍’ രൂപീകരിച്ച് സര്‍വേയും മറ്റ് പരിപാടികളും സംഘടിപ്പിക്കും.
കുടുംബങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കി,അവരെ പരിസ്ഥിയോട് ചേര്‍ന്ന സുഖകരമായ അന്തരീക്ഷത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കല,കായികം,സാംസ്‌കാരിക പങ്കാളിത്തം,ഫലപ്രദ ആശയവിനിമയം,സാമ്പത്തിക സുരക്ഷിതത്വം എന്നിവയിലൂടെ കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: