മുംബൈ : ടാറ്റ ഗ്രൂപ്പ് മേധാവി രത്തൻ ടാറ്റയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് രത്തൻ ടാറ്റ.
അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചുവരികയാണ്. അതേസമയം, 86 കാരനായ രത്തൻ ടാറ്റയുടെ ആരോഗ്യനില സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.
രണ്ട് ദിവസം മുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാൽ തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
രത്തൻ ടാറ്റ 1937 ഡിസംബർ 28 നാണ് ജനിച്ചത്. വിദേശപഠനത്തിന് ശേഷം രത്തൻ ടാറ്റ ആദ്യം ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ഇൻഡസ്ട്രീസിൽ അസിസ്റ്റൻ്റായി ജോലിയിൽ പ്രവേശിച്ചു. ടാറ്റ ഗ്രുപ്പിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വില മതിക്കാനാകാത്തതാണ്.
2008-ൽ രത്തൻ ടാറ്റയെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: