ന്യൂദല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 86 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിന് 20 ഓവറില്‍ 9 വിക്കറ്റ് സഷ്ടത്തില് 135 റണ്‍സ് എടുക്കാനെ സാധിച്ചൊള്ളു. ആദ്യ കളിയും ജയിച്ച ഇന്ത്യ ഇതൊടെ പരമ്പരയും സ്വന്തമാക്കി
222 റണ്‍സിന്റെ വിജയ ലക്ഷവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിന് ഒരവസരത്തിലും ഇന്ത്യയെ പ്രതിരോധിക്കാനായില്ല. 39 പന്തില്‍ 41 റണ്‍സ് എടുത്ത മഹമ്മദുല്ല മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്
പര്‍വേസ് ഹൊസൈന്‍ ഇമോന്‍(16),ലിറ്റണ്‍ ദാസ് (14),നജ്ജുല് ഹുസൈന് ഷാന്റോ(11),തൗഹിദ് ഹൃദയോയ്(2),മെഹ്ദി ഹസന് മിറാസ്(`6),ജാക്കര്‍ അലി(1)റിഷാദ് ഹൊസൈന്‍(9),തന്‍സിം ഹസന് സാക്കിബ്(8), എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്ന്മാര്‍. തസ്മീന്‍ അഹമ്മദ്(5). മുസ്തഫസുര് റഹ്്മാന്‍(1) പുറത്താകാതെനിന്നു.
ഇന്ത്യന്‍ ബൗളര്‍മാരില്‍ എറിഞ്ഞ എല്ലാവര്ക്കും വിക്കറ്റ് കിട്ടി. നിതീഷ് റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്,
വാഷിംഗ്ടണ്‍ സു്ന്ദര്‍, അഭിഷേക് ശര്‍മ്മ, മായാങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും കിട്ടി
നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും അടിച്ചുതര്ത്തതാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്ക്കോര്‍ സമ്മാനിച്ചത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 221 റണ്‍സ് നേടി. 34 പന്തില്‍ നിന്ന് നിതീഷ് 74 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ നിന്ന് റിങ്കു സിങ് 53 റണ്‍സ് കണ്ടെത്തി. എത്തിയ ഹര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 32 റണ്‍സ് അടിച്ചു.
ടോസ് നഷ്ടപ്പെട്ട് തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മലയാളി താരം സഞ്ജു സാംസണ്(ഏഴു പന്തില്‍ 10), ഓപ്പണര്‍ അഭിഷേക് ശര്‍മ(11 പന്തില്‍ 15), നായകന് സൂര്യകുമാര്‍ യാദവ്(10 പന്തില്‍ എട്ട്) എന്നിവരെ തുടക്കത്തിലേ നഷ്ടമായപ്പോള്‍ ഒരു ഘട്ടത്തില്‍ മൂന്നിന് 41 എന്ന നിലയിലേക്ക് ഇന്ത്യ വീണു. നാലാം വിക്കറ്റില്‍ ്. 48 പന്തുകളില്‍ നിന്ന് 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത നിതീഷ്-റിങ്കു സഖ്യമാണ് കരകയറ്റിയത്.
ഇരുവരും സിക്സറുകളും ഫോറുകളും തുടരെപായിച്ചു. ഏഴു സിക്സറുകളും നാലു ഫോറുകളും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിങ്സ്. മൂന്ന് സിക്സറുകളും അഞ്ചു ഫോറുകളുമാണ് റിങ്കു അടിച്ചത്.
14-ാം ഓവറിന്റെ മൂന്നാം പന്തില്‍ നിതീഷ് റെഡ്ഡിയെ മടക്കി മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
29 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 53 റണ്‍സെടുത്താണ് റിങ്കു മടങ്ങിയത്. അവസാന ഓവറുകളില്‍ ഹാര്‍ദിക് 19 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 32 റണ്‍സും, റിയാന്‍ പരാഗ് ആറ് പന്തില്‍ രണ്ട് സിക്സറുകളോടെ 15 റണ്‍സും, അര്‍ഷ്ദീപ് രണ്ടു പന്തില്‍ ആറു റണ്‍സും നേടിയാണ് ഇന്ത്യയെ 221ല്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: