കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടര്‍ മുറിച്ചത് രോഗിയുടെ കാലിലേക്കുള്ള ഞരമ്പാണെന്ന് പരാതി. കാസര്‍കോട് പുല്ലൂര്‍ പെരളത്തെ വി. അശോകന്റെ മകന് ആദിനാഥിന് (10) നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവെന്നാണ് പരാതി.
സെപ്തംബര്‍ 19 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സര്ജന് ഡോ. വിനോദ് കുമാറാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ഹെര്‍ണിയ ശസ്ത്രക്രിയ ആയിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്‍ അബദ്ധത്തില്‍ ഞരമ്പ് മാറി മുറിച്ചെന്നും ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍ അറിയിച്ചുവെന്ന് കുടുംബം പറഞ്ഞു.
കണ്ണൂരിലെ ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിയത് . കുട്ടിക്ക് ഇരിക്കാനും നടക്കാനും ബുധിമുട്ടുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: