India

നവരാത്രിയിൽ നരേന്ദ്രമോദി രചിച്ച ഗർബ ഗാനം; ആലപിച്ച യുവ ഗായിക പൂർവ മന്ത്രിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Published by

ന്യൂഡല്‍ഹി: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദുര്‍ഗാദേവിയ്‌ക്ക് സമര്‍പ്പണമായി രചിച്ച ‘ഗര്‍ബ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ആവതി കലായ്’ എന്ന പേരില്‍ രചിച്ച ഗര്‍ബ ഗാനം ദുര്‍ഗാദേവിയ്‌ക്ക് സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഗായിക പൂര്‍വ മന്ത്രിയാണ് ഈ ഗര്‍ബ ഗാനം ആലപിച്ചിരിക്കുന്നത്.

‘നവരാത്രിയുടെ ശുഭകരമായ ഈ വേള ആളുകള്‍ വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. ദുര്‍ഗാദേവിയോടുള്ള ഭക്തി എല്ലാവരെയും ഐക്യപ്പെടുത്തുന്നു. ഭക്തിയുടെയും സന്തോഷത്തിന്റെയും ഈ വേളയില്‍ ഞാന്‍ രചിച്ച ‘ആവതി കലായ്’ എന്ന ഗര്‍ബ ഗാനം ദേവിയ്‌ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. ദുര്‍ഗാദേവിയുടെ അനുഗ്രഹം നമുക്ക് എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു,’ മോദി എക്‌സില്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക