ചണ്ഡീഗഢ് : 2019ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സഖ്യകക്ഷിയും ഹരിയാനയിലെ ബിജെപി നേതൃ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ ദുരന്തം ബിജെപിയെ വഞ്ചിച്ചതിനുള്ള തിരിച്ചടി. 2019ല്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യുടെ 10 എംഎല്‍എമാര്‍ വിജയിച്ചിരുന്നു. ഇതോടെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ കൂട്ടുപിടിച്ച് ബിജെപിയുടെ മനോഹര്‍ ലാല്‍ ഖട്ടാല്‍ അന്ന് മുഖ്യമന്ത്രിയായത്. ദുഷ്യന്ത് ചൗട്ടാലയ്‌ക്ക് ഉപമുഖ്യമന്ത്രി പദവിയും നല്‍കി. ബിജെപി അന്ന് ദുഷ്യന്ത് ചൗട്ടാലയ്‌ക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ നല്‍കി.
2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയെന്ന നിലയില്‍ അര്‍ഹതയുള്ളതിലും കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതാണ് ദുഷ്യന്ത് ചൗട്ടാലയ്‌ക്ക വിനയായത്. ബിജെപി അത് നല്‍കിയില്ല. അദ്ദേഹം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് തിരിച്ചടിയേറ്റു. എന്നിട്ടും പാഠം പഠിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ദുഷ്യന്ത് ചൗട്ടാലയ്‌ക്ക് കനത്ത തിരിച്ചടിയേറ്റു. ഉച്ചാന കലാൻ സീറ്റിൽ ദുഷ്യന്ത് അഞ്ചാം സ്ഥാനത്തേക്ക് പോയി. ദുഷ്യന്തിൻറെ അനുജൻ ദ്വിഗ്വിജയ് ചൗതാലയും തോറ്റു.ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാല്‍ ചൗട്ടാലയുടെയും ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാലയുടെയും പേരക്കുട്ടിയാണ് ദുഷ്യന്ത് ചൗട്ടാല. ജാട്ട് സമുദായക്കാരനാണ്.
ബിജെപി സ്ഥാനാര്‍ത്ഥി ദേവേന്ദര്‍ ചട്ടാര്‍ ഭുജ് അത്രി വെറും 32 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ദേവേന്ദര്‍ ചട്ടാര്‍ ഭുജ് അത്രിയ്‌ക്ക് 48,968 വോട്ടുകള്‍ കിട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ബ്രിജേന്ദ്ര സിങ്ങിനെയാണ് ദേവേന്ദര്‍ ചട്ടാര്‍ ഭുജ് അത്രി തോല്‍പിച്ചത്. ബ്രിജേന്ദ്ര സിങ്ങിന് 48,936 വോട്ടുകള്‍ ലഭിച്ചു. 32 വോട്ടുകളുടെ മാത്രം കുറവ്. 2019ല്‍ ഇവിടെ നിന്നും ജയിച്ച് ദുഷ്യന്ത് ചൗട്ടാല അഞ്ചാമനായി. ഇദ്ദേഹത്തിന് ലഭിച്ചത് വെറും 7950 വോട്ടുകള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: