ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി നാഷണല്‍ കോണ്‍ഫറന്‍സ് ആണെങ്കിലും ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയ പാര്‍ട്ടി ബിജെപിയാണ്. 42 സീറ്റുകളുമായി ഒന്നാമതെത്തിയ എന്‍സിക്ക് കിട്ടിയത് ആകെ 13,3,147 വോട്ടുകള്‍. അതായത് 23.43 ശതമാനം. ബിജെപിക്ക് ലഭിച്ചത് 14,62,122 വോട്ടുകളാണ് . 25.64 ശതമാനം. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 11.97%,
ഒരു സീറ്റ് കിട്ടിയെങ്കിലും സിപിഎമ്മിന് കിട്ടിയത് ആകെ കിട്ടിയ വോട്ട് (33,634) നോട്ടയുടെ മൂന്നിലൊന്നുമാത്രം(84,397). പിഡിപി (8.87%), ബിഎസ്പി (0.96%), സിപിഐ (എം) (0.59%) എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ വോട്ടുവിഹി്തം.
2014 നടന്ന മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, 28 സീറ്റുകളോടെ (22.67% വോട്ടുകള്‍) പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു, തൊട്ടുപിന്നാലെ ബിജെപി 25 സീറ്റും ( 22.98%). നാഷണല്‍ കോണ്‍ഫറന്‍സില്‍ 13 സീറ്റും (20.77% വോട്ടുകള്‍)നേടി. അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചു (18.01% വോട്ടുകള്‍).
ജമ്മുവിലും കശ്മീർ താഴ്വരയിലുമായി കോണ്‍ഗ്രസ് മത്സരിച്ച 32 സീറ്റുകളിൽ ജയിച്ചത് 6 എണ്ണത്തിൽ മാത്രം .അതിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ വന്ന ജമ്മു മേഖലയിൽ ജയം ഒരിടത്ത് ഒതുങ്ങി.
മത്സരിച്ച 51 ൽ 42 ഉം വിജയിച്ച നാഷണൽ കോൺഫറൻസ് തന്നെയാണ് ‘നയാ കശ്മീരിൽ ‘ സഖ്യത്തിന്റെ വിജയശിൽപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: