ചണ്ഡീഗഢ്: രാഹുല്‍ ഗാന്ധിയും കുറെ എന്‍ജിഒകളും ഖലിസ്ഥാന്‍ ഏജന്‍റുമാരും കൃത്രിമമായി സൃഷ്ടിക്കുന്ന കര്‍ഷകസമരത്തിന് പിന്നില്‍ ഹരിയാനയും അവിടുത്തെ ചില ജാട്ട് കര്‍ഷകരുമായിരുന്നു. എന്നാല്‍ ഹരിയാനയില്‍ മൂന്നാമതും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ കര്‍ഷകസമരനാടകങ്ങള്‍ എളുപ്പം നടക്കില്ല.
ദല്‍ഹിയിലെ ട്രാഫിക് സ്തംഭിപ്പിച്ചുകൊണ്ട് മാസങ്ങളോളം ചിലപ്പോള്‍ ഒരു വര്‍ഷത്തിലധികം വരെയായിരുന്നു സമരപ്പന്തല്‍ കെട്ടിക്കൊണ്ടുള്ള വ്യാജകര്‍ഷകസമരം. ഈ സമരത്തെ ഖലിസ്ഥാനികളും ചില ദുര്‍ഗ്രാഹ്യ ലക്ഷ്യങ്ങളുള്ള എന്‍ജിഒകളും പിന്നെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ആണ് പിന്നില്‍ നിന്നും നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇതാ ഹരിയാനയിലെ ജാട്ട് കര്‍ഷകരും സിഖുകാരും ഇക്കുറി ബിജെപിയ്‌ക്കൊപ്പം നിന്നിരിക്കുകയാണ്. ജാട്ട് സീറ്റുകളില്‍ 70 ശതമാനത്തിലധികം നേടിയത് ബിജെപിയാണ്. അതുപോലെ പട്ടിക ജാതിക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, സിഖുകാര്‍ എന്നിവരുടെ വോട്ടുകളും ബിജെപിയാണ് കൂടുതല്‍ നേടിയത്.
യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിലെ ഏറെയും സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചത് അവരെ വൻ വിജയത്തിലേക്ക് നയിച്ചു. പഞ്ചാബുമായി ചേർന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലും മാത്രമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിജയിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: