India

തോല്‍വി സമ്മതിച്ച് ഇല്‍ത്തിജ മുഫ്തി; ബിജ്ബിഹേര മണ്ഡലത്തിലെ തോൽവി മൂവായിരത്തിൽപ്പരം വോട്ടുകൾക്ക്

Published by

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി പരാജയപ്പെട്ടു. ബിജ്ബിഹേര മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥാനാര്‍ത്ഥി ബഷീര്‍ വീരിയോട് 3000ത്തിലധികം വോട്ടുകള്‍ക്കാണ് ഇല്‍തിജ പരാജയപ്പെട്ടത്. ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇല്‍ത്തിജ മുഫ്തി പറഞ്ഞു.

സാമൂഹ്യ മാധ്യമമായ എക്‌സിലാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന സൂചനയുമായി ഇല്‍ത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ബിജ്ബിഹേര മണ്ഡലത്തിലാണ് ഇല്‍ത്തിജ മുഫ്തി മത്സരിച്ചത്. ബിജ്ബിഹേരയിലെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച സ്‌നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങള്‍ക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും ഇല്‍ത്തിജ പറഞ്ഞു.

ബിജ്‌ബെഹ്‌റ പിഡിപിയുടെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. 1996ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഇതുവരെ അവിടെ പരാജയം രുചിച്ചിട്ടില്ല

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by