ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ വിദേശികളായ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ ചൈനക്കാരാണ്.
ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സ്ഫോടനം. ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന് സമീപം ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചൈനീസ് എന്‍ജിനീയര്‍മാരും ജീവനക്കാരും അടങ്ങുന്ന വാഹനവ്യൂഹമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ വിഭവങ്ങള്‍ ചൈന കൊള്ളയടിക്കുകയാണെന്നാണ് സംഘടന ആരോപിക്കുന്നത്. സംഭവത്തെ പാകിസ്ഥാനിലെ ചൈനീസ് എംബസി അപലപിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: