ആലപ്പുഴ: ജില്ലാ വിമുക്തി മിഷനെ പ്രതിനിധീകരിച്ച് എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും കൊടി ഹിമാലയത്തില്‍ നാട്ടി എക്സൈസ് പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) കെ.ജി. ഓംകാര്‍നാഥ്.
പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ ഉത്തരകാശിയിലുള്ള നെഹ്റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനറിങില് നിന്ന് ബേസിക്ക് കോഴ്സും തുടര്‍ന്ന് 28 ദിവസത്തെ അഡ്വാന്‍സ് മൗണ്ടനറിങ് കോഴ്സും പൂര്‍ത്തിയാക്കിയാണ് ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്ആയ ഓംകാര്‍നാഥ് ഹിമാലയത്തില്‍ എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും കൊടി നാട്ടിയത്.
ഹിമാചല്‍ പ്രദേശിലെ ഹിമാചല്‍ റേഞ്ചിലെ ഫ്രണ്ട്ഷിപ്പ് പീക്ക് പീര്‍ പഞ്ചലിലാണ് (5289 മീറ്റര്‍ ഉയരം) കൊടി നാട്ടിയത്. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. ജയരാജില്‍ നിന്നാണ് കൊടികള്‍ ഏറ്റു വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: