തിരുവനന്തപുരം: താത്കാലിക അദ്ധ്യാപക നിയമന നടപടി നിയമപരമെന്ന സര്‍വകലാശാല വാദം തെറ്റാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. കേരള യൂണിവേഴ്‌സിറ്റി 1977 ലെ സ്റ്റാറ്റൂട്ട് അനുസരിച്ച് വൈസ് ചാന്‍സിലര്‍ മേധാവിയായ കമ്മിറ്റി വേണം എല്ലാ തരത്തിലുള്ള ലക്ചര്‍മാരെയും സെലക്ട് ചെയ്യേണ്ടത്.
പ്രോ വൈസ് ചാന്‍സലര്‍ ഇല്ലെങ്കില്‍ സിന്‍ഡിക്കേറ്റ് മെമ്പറായതുകൊണ്ട് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയല്ല അദ്ധ്യാപകരെ നിയമിക്കേണ്ടത്. ഇത് സര്‍വകലാശാല രാഷ്‌ട്രീയവത്കരണത്തിന്റെ ഉത്തമ ഉദാഹരണമാണ്.
പാര്‍ട്ടിക്കാരായ ആളുകളെ തിരുകിക്കയറ്റുന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം വീണ്ടും താഴേക്ക് പോകാന്‍ മാത്രമേ ഉപകരിക്കൂ. തെറ്റായി സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തുന്നതോടൊപ്പം അതിനെ സര്‍വകലാശാല സ്റ്റാറ്റൂട്ട് അടിസ്ഥാനത്തില്‍ ആണെന്ന് പറഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് സര്‍വകലാശാലയുടെ അന്തസത്തക്ക് ചേര്‍ന്നതല്ല. കേരള സര്‍വകലാശാല ഉടന്‍ തെറ്റ് തിരുത്തണമെന്നും യോഗ്യരായവരെ ഉള്‍പ്പെടുത്തി വൈസ് ചാസിലര്‍ തലത്തില്‍ ഉള്ളവര്‍ മേധാവിയായ സമിതി രൂപീകരിച്ച് താത്കാലിക അദ്ധ്യാപകനിയമനം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: