നൽഗൊണ്ട : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നാലാം ദിവസമായ ഇന്ന് തെലങ്കാനയിലെ നൽഗൊണ്ടയിൽ ദേവിയുടെ മണ്ഡപം 45 ലക്ഷം രൂപ നോട്ടുകൾ കൊണ്ട് അലങ്കരിച്ചു. ശ്രീ ലളിതാ ത്രിപുര സുന്ദരി ദേവിയുടെ അവതാരത്തിൽ ഒരുക്കിയ ദേവിയുടെ മണ്ഡപം 100, 200, 500 രൂപ വച്ച് അലങ്കരിക്കുകയായിരുനു. വിലപിടിപ്പുള്ള കറൻസി നോട്ടുകൾ മാലയായി കെട്ടി ദേവിയുടെ കഴുത്തിൽ ചാർത്തി. യാദാദ്രി ജില്ലയിലെ ചൗതുപ്പലിൽ ആര്യ വൈശ്യ സമൂഹമാണ് ഇത്തരത്തിൽ ആഡംബരപൂർണ്ണമായ ആഘോഷം സംഘടിപ്പിച്ചത്.
ശകവർഷ കലണ്ടർ പ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ പ്രഥമയ്‌ക്കാണു നവരാത്രി ആരംഭം. ആദിശക്തിയായി ആരാധിക്കപ്പെടുന്ന ദുർഗാദേവിയുടെ വിവിധ രൂപങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെയും കഥകളുമാണ് നവരാത്രിയുടെ ആധാരം.
നവരാത്രിയുടെ അഞ്ചാം ദിവസമായ നാളെ ദേവിയുടെ സ്‌കന്ദമാതാ ഭാവത്തെയാണ് ആരാധിക്കുന്നത്. സുബ്രഹ്‌മണ്യ സ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃഭാവത്തിന്റെ പൂര്‍ണതയാണ് ഈ ദിനത്തിന്റെ പ്രത്യേകത. മുല്ലപ്പൂവാണു ദുർഗാദേവിയുടേതായി കണക്കാക്കുന്നത്. താമരയിൽ ലക്ഷ്മീദേവിയും. ദേവിക്കു കുങ്കുമവും ഏറെ പ്രിയമാണ്.രാവണനെ നിഗ്രഹിക്കുന്നതിനു മുൻപു ശ്രീരാമചന്ദ്രനും നവരാത്രി വ്രതം ആചരിച്ചിരുന്നുവെന്നു രാമായണത്തിൽ പരാമർശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: