ദുബായ്: ആഗോള ഇസ്ലാമിന്റെ കേന്ദ്രമായ സൗദി അറേബ്യയില്‍ നിങ്ങള്‍ക്ക് ഒരു തീവ്രവാദി സംഘടനയെയും പിന്തുണച്ചു പ്രകടനം നടത്താനോ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാനോ പോലും പറ്റില്ല. എന്തിന്, പലസ്തീന്‍ പതാകയുമായി തെരുവില്‍ ഇറങ്ങാന്‍ കഴിയില്ല.
ഇസ്ലാമിക രാജ്യമായ യു എ ഇ യുടെ ഭാഗമായ അബുദാബിയില്‍ പലസ്തീന്‍ പതാകയുടെ പടം ഉള്ള ടി ഷര്‍ട്ട് ധരിച്ച് വിമാന യാത്രക്ക് എത്തിയ മുസ്ലിമായ മാധ്യമ പ്രവര്‍ത്തകയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. ബ്രിട്ടീഷ് പൗരത്വം ഉള്ള കായിക ലേഖിക ലെയ്ല ഹമദിനെയാണ് അബുദാബിയില്‍ നിന്ന് എത്തിഹാദ് വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കാതിരുന്നത്.
‘പാലസ്തീന്‍’ എന്ന വാക്ക് മാറ്റാനോ മറയ്‌ക്കാനോ വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെട്ടു. യാത്ര ചെയ്യുമ്പോള്‍ ഇസ്രയേലിനെതിരായ പ്രതിഷേധം എന്ന നിലയില്‍ താന്‍ ‘എല്ലായ്‌പ്പോഴും പാലസ്തീന്‍ ടീ-ഷര്‍ട്ടുകള്‍ ധരിക്കാറുണ്ടെന്ന്’ ഹമീദ് പറഞ്ഞു. തുടര്‍ന്നാണ് യാത്ര വിലക്കിയത്.
ഹമസിനെ പോലുള്ള മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഒരു ഗള്‍ഫ് നാടുകളിലും പ്രകടനം നടന്നിട്ടില്ല. നടത്താന്‍ അവര്‍ അനുവദിക്കില്ല.
ഇസ്രായേല്‍ തീര്‍ത്തു കളഞ്ഞ ഹമാസ് തീവ്രവാദി നേതാവിന്റെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ തയാറായില്ല.
അതായത് ഒരു തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കും, തീവ്രവാദത്തോടുള്ള അനുഭാവത്തിനും ഗള്‍ഫ് നാടുകളില്‍ സ്ഥാനമില്ല എന്നര്‍ത്ഥം. ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഗള്‍ഫ് ഭരണാധികാരികള്‍ പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: