India

യുപിയിലെ ദസ്ന ദേവീക്ഷേത്രത്തെ ഇല്ലാതാക്കാന്‍ ശ്രമം; നരസിംഹാനന്ദ് യതിയെ വില്ലനാക്കാന്‍ ശ്രമം; ഫാക്ട് ചെക്കര്‍ സുബൈറിനെതിരെ കേസെടുത്ത് യോഗി

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ദസ്ന ദേവീക്ഷേത്രത്തെ തകര്‍ക്കാനും അവിടുത്തെ മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതിയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമങ്ങള്‍ നടത്തുന്നതിനെതിരെ ഫാക്ട് ചെക്കര്‍ സുബൈറിനെതിരെ കേസെടുത്ത് യുപി പൊലീസ്.

Published by

ലഖ്നൗ:ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ദസ്ന ദേവീക്ഷേത്രത്തെ തകര്‍ക്കാനും അവിടുത്തെ മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതിയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമങ്ങള്‍ നടത്തുന്നതിനെതിരെ ഫാക്ട് ചെക്കര്‍ സുബൈറിനെതിരെ കേസെടുത്ത് യുപി പൊലീസ്.

യതി നരസിംഹാനന്ദിനെ തകര്‍ക്കാന്‍ വര്‍ഷങ്ങളുടെ ശ്രമം

ദസ്ന ദേവീക്ഷേത്രത്തിലെ മുഖ്യപരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരികയാണ്. എന്നാല്‍ ഇത്തരം ശ്രമങ്ങളെ ചെറുത്തുതോല്‍പിച്ച് പൂര്‍വ്വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ദസ്ന ശിവശക്തീക്ഷേത്രം എന്ന് വിളിക്കപ്പെടുന്ന ദേവീക്ഷേത്രം. അവിടുത്തെ മുഖ്യപുരോഹിതനായ യതി നരസിംഹാനന്ദിന്റെ നേതൃത്വത്തില്‍ ഈ ക്ഷേത്രത്തെ നശിപ്പിക്കാനുള്ള അന്യമതസ്ഥരുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല‍്കുകയാണ്.

വെള്ളം കുടിക്കാനെത്തിയ മുസ്ലിം ബാലനെ തല്ലിയെന്ന് വ്യാജകഥ

2021ല്‍ ഒരു മുസ്ലിം കുട്ടി ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ മൂത്രമൊഴിച്ച സംഭവമുണ്ടായി. ഇതിനെതിരെ ക്ഷേത്രം അധികൃതര്‍ പ്രതികരിച്ചു. പക്ഷെ ക്ഷേത്രത്തിന് മുന്നിലെ പൈപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ തല്ലി എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇതിന്റെ പേരില്‍ രാജ്യത്തെ ഇടത്പക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടായി. ഇവിടുത്തെ സമാജ് വാദി ലോക്കല്‍ എംഎല്‍എ അസ്ലം ചൗധരി, ആം ആദ്മി എംഎല്‍എമാര്‍, ഇടത് പക്ഷ എംഎല്‍എമാര്‍ എന്നിവര്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ദസ്ന ദേവീക്ഷേത്രം സന്ദര്‍ശിച്ചു. അവിടെ വെള്ളം കുടിച്ചതിന് തല്ല് കിട്ടി എന്ന പ്രചരിപ്പിക്കപ്പെട്ട കുട്ടിയെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ നരസിംഹാനന്ദ് യതി എന്ന ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ശക്തനാണ്. ഇത് കണ്ടൊന്നും ഇളകുന്ന ആളല്ല. അദ്ദേഹം ഉറച്ച് നിന്നു.

അന്ന് ധോലാനയിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എ അസം ചൗധരി നരസിംഹാനന്ദ് യതി എന്ന മുഖ്യപുരോഹിതനെ ഭീഷണിപ്പെടുത്തി. വെള്ളം കുടിക്കാന്‍ ചെല്ലുന്ന കുട്ടികളെ തല്ലാന്‍ പാടില്ലെന്നും ഈ ക്ഷേത്രം തന്റെ മതസ്ഥര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും ആ ക്ഷേത്രത്തിലെ പൈപ്പില്‍ നിന്നും താന്‍ വെള്ളം കുടിയ്‌ക്കുമെന്നും വെല്ലുവിളിക്കുകയുണ്ടായി. അന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ക്ഷേത്രത്തിലേക്ക് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ കലാപവുമായി എത്തുമെന്ന് എല്ലാവരും കരുതി. പക്ഷെ നരസിംഹാനന്ദ് യതി എന്ന മുഖ്യപുരോഹിതന്‍ ഇളകാതെ നിന്നു. അദ്ദേഹത്തെ വിശ്വസിക്കുന്നവരും ഒപ്പം നിന്നു. ഹിന്ദു സംഘടനകളും വിഎച്ച്പിയും യതി നരസിംഹാനന്ദിന് പിന്തുണയുമായെത്തി. ഒന്നും സംഭവിച്ചില്ല.

സ്ത്രീയെ അധിക്ഷേപിച്ചെന്ന് പരാതി

ഇതോടെ തീര്‍ന്നില്ല. പിന്നീട് പലപ്പോഴായി ഈ ക്ഷേത്രത്തെയും മുഖ്യപുരോഹിതനെയും ഇല്ലാതാക്കാന്‍ പല നീക്കങ്ങളും ഉണ്ടായി. ഒരിയ്‌ക്കല്‍ ഒരു സ്ത്രീയെക്കൊണ്ട് പരാതി നല്‍കിച്ചു. മുഖ്യ പുരോഹിതന്‍ സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നായിരുന്നു പരാതി. ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ക്ഷേത്രത്തില്‍ ധര്‍മ്മ സംസദ് സംഘടിപ്പിച്ചപ്പോള്‍ ആള്‍ക്കൂട്ടത്തില്‍വെച്ച് യതി നരസിംഹാനന്ദ് സരസ്വതിയെ തീര്‍ക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം അനുയായികളായ ചെറുപ്പക്കാരോട് ശക്തമായ ആയുധ്ങ്ങള്‍ കരുതാന്‍ നിര്‍ദേശിച്ചത്രെ. ഇതോടെ ഇദ്ദേഹത്തെ വധിക്കാനുള്ള പദ്ധതിയില്‍ നിന്നും ശത്രുക്കള്‍ പിന്‍മാറി. ദല്‍ഹി പൊലീസ് ജെഇഎം തീവ്രവാദി മുഹമ്മദ് ധറിനെ തിരകളുള്ള തോക്കടക്കം പിടികൂടിയ ശേഷം ചോദ്യം ചെയ്തപ്പോള്‍ തന്റെ ലക്ഷ്യം യതി നരസിംഹാനന്ദാണെന്ന് അയാള്‍ സമ്മതിക്കുകയായിരുന്നു.

പ്രവാചകനിന്ദ ആരോപിച്ച് കുടുക്കാന്‍ ശ്രമം

യതി നരസിംഹാനന്ദ് അധോലോകബന്ധമുള്ളയാളാണെന്നും ഈ ക്ഷേത്രം തന്റെ പൂര്‍വ്വികരുടേതായിരുന്നെന്നും ബിഎസ് പി എംഎല്‍എ അസ്ലം ചൗധരി ഒരിയ്‌ക്കല്‍ വെല്ലുവിളിച്ചു. പക്ഷെ അന്യമതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല എന്ന ബോര്‍ഡ് കൂറെക്കൂടി വലിപ്പത്തില്‍ ക്ഷേത്രത്തിന് മുന്‍പില്‍ ഉയര്‍ത്തുകയായിരുന്നു യതി നരസിംഹാനന്ദ്.

ഇപ്പോള്‍ ദസ്നയിലെ ദേവീക്ഷേത്രത്തിനെതിരെയും യതി നരസിംഹാനന്ദിനെതിരെയും ഫാക്ട് ചെക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് സുബൈര്‍ സൈബര്‍ ആക്രമണം നടത്തുന്നതായി യുപി പൊലീസ് ആരോപിക്കുന്നു. മതന്യൂനപക്ഷങ്ങളെ മുഴുവന്‍. ദസ്ന ദേവീക്ഷേത്രത്തിനെതിരെയും മുഖ്യപുരോഹിതന്‍ നരസിംഹാനന്ദ് സരസ്വതിയ്‌ക്കെതിരെയും വലിയ സൈബര്‍ ആക്രമണങ്ങള്‍ നടത്തി രാജ്യത്തെ മുഴുവന്‍ മുസ്ലിം വിഭാഗത്തെയും ഒന്നിപ്പിക്കാന്‍ സുബൈര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഒക്ടോബര്‍ അഞ്ചിന് ശിവശക്തി ധാം എന്ന് കൂടി അറിയപ്പെടുന്ന ദസ്ന ദേവി ക്ഷേത്രം ന്യൂനപക്ഷ വിഭാഗം പ്രകോപനമുദ്രാവാക്യം വിളിച്ച് വളഞ്ഞിരുന്നു. ഇതെല്ലാം ചേര്‍ത്താണ് ഇപ്പോള്‍ സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്.

യതി നരസിംഹാനന്ദ് സരസ്വതിയുടെ തലവെട്ടുക എന്ന് മുദ്രാവാക്യം വിളി

കഴിഞ്ഞ ദിവസം സുബൈര്‍ പ്രചരിപ്പിച്ചത് യതി നരസിംഹാനന്ദ് സരസ്വതി പ്രവാചകനെ നിന്ദിച്ചു എന്നാണ്. സെപ്തംബര്‍ 29ന് ഗാസിയാബാദില്‍ നടത്തിയ പ്രസംഗമാണ് മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതായിരുന്നു എന്ന ആരോപണത്തിന് ആധാരമായ സംഭവം. ഈ പ്രസംഗത്തില്‍ പ്രവാചക നിന്ദ നടത്തിയതായും ആരോപിക്കപ്പെടുന്നു. ഇതിന്റെ വീഡിയോ ആണ് ഫാക്ട് ചെക്കര്‍ സുബൈറും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ വന്‍തോതില്‍ ന്യൂനപക്ഷവിഭാഗം യതി നരസിംഹാനന്ദ് സരസ്വതിയ്‌ക്കെതിരെ സംഘടിക്കുകയും ക്ഷേത്രത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. എന്നാല്‍ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നതിനാല്‍ അനിഷ്ടസംഭവം ഒഴിവായി. ബുലന്ദ് ശഹറിലും വന്‍ പ്രതിഷേധ പ്രകടനം നടന്നു. സിക്കന്ദരാബാദ് കോട് വാളിയിലെ ഇന്‍സ്പെക്ടര്‍ രവി രത്തന് കല്ലേറില്‍ പരിക്കേറ്റു. ഇപ്പോള്‍ യതി നരസിംഹാനന്ദ് സരസ്വതിയുടെ തലവെട്ടുക എന്ന മുദ്രാവാക്യമാണ് അവിടെ ന്യൂനപക്ഷവിഭാഗം ഉയര്‍ത്തുന്നത്.

ഇതേ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാറും സംഭവസ്ഥലത്ത് പാഞ്ഞെത്തി. ഇവിടുത്തെ പൊലീസ് സന്നാഹം വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം വീണ്ടും ക്രമസമാധാനപ്രശ്നമുണ്ടാകുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ പൊലീസ് എല്ലാവരെയും പിരിച്ചുവിട്ടു. അതിന് ശേഷം സമൂഹമാധ്യമങ്ങളെ യുപി സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. അപ്പോഴാണ് ഫാക്ട് ചെക്കര്‍ സുബൈര്‍ വിദ്വേഷപോസ്റ്റുകള്‍ പങ്കുവെയ്‌ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് യുപി പൊലീസ് പറയുന്നു. ഇതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക