തിരുവനന്തപുരം: പഴയ കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്നിസുരക്ഷാ വകുപ്പും സംയുക്തമായി മാര്‍ഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. കെട്ടിടങ്ങള്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കെട്ടിടങ്ങളുടെ ഫയര്‍ എന്‍.ഒ. സി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
2011 ലെ പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സ് നിലവില്‍ വന്ന ശേഷം ഫയര്‍ എന്‍.ഒ.സി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനുമുമ്പ് സ്ഥാപിച്ച കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: