തിരുവനന്തപുരം: ദളിത് അവകാശ പ്രവർത്തകയായ കണ്ണൂരിലെ ചിത്രലേഖ ഒരു ഒന്നൊന്നര പോരാട്ടക്കാരിയായിരുന്നു. ആരെയും ഭയമില്ലാത്ത, സത്യത്തിനും നീതിക്കും നിലകൊള്ളുന്ന യുവതി. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് അവരെ ആത്മവിശ്വാസമില്ലാത്ത പെണ്‍കുട്ടിയാക്കാന്‍, രോഗിയായി മരണക്കിടക്കയിലേക്ക് തള്ളാന്‍ ഒരാള്‍ക്കേ സാധിക്കൂ- സിപിഎമ്മിന് മാത്രം. 48ാം വയസ്സിലാണ് അര്‍ബുദം ബാധിച്ച് ചിത്രലേഖ വിടവാങ്ങിയത്.
ബിജെപി പങ്കുവെച്ച ചിത്രലേഖയുടെ ജീവിതകഥ:
ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരിൽ സിപിഎം നടത്തിയ വേട്ടയാടലിനെതിരെ പോരാടിയ കണ്ണൂർ പയ്യന്നൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു. കാൻസർ രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. പോരാട്ട വീര്യത്തിന്റെ പെൺകരുത്തിന് പ്രണാമം pic.twitter.com/m6QS65rgXV
— BJP KERALAM (@BJP4Keralam) October 5, 2024
കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ ഇതരജാതിയിൽ പെട്ടയാളെ വിവാഹം കഴിച്ചത് സിപിഎമ്മിന് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടി അവരെ നിരന്തരം അവഹേളിച്ചു. ഇതിന്റെ പേരില്‍ ചിത്രലേഖയ്‌ക്കെതിരെ സിപിഎം ഊരിവിലക്കേര്‍പ്പെടുത്തി. സിപിഎമ്മിനെതിരായ ചിത്രലേഖയുടെ സമരത്തിന് പലകോണുകളിൽ നിന്ന് പിന്തുണയെത്തി. സംഭാവനകൾ കൊണ്ടുവാങ്ങിയ ഓട്ടോറിക്ഷയ്‌ക്ക് മയിലമ്മയെന്ന് ചിത്രലേഖ പേരിട്ടു. ഇതിനെതിരെ എടാട്ടെ സിപിഎം സഖാക്കള്‍ രംഗത്തിറങ്ങു. നിരന്തരമുള്ള ഉരസലിനൊടുവില്‍ ഒരു ദിവസം ഈ ഓട്ടോ സഖാക്കള്‍ കത്തിച്ചു.
അതുകൊണ്ടൊന്നും തളരുന്നവളായിരുന്നില്ല ചിത്രലേഖ. സിപിഎം നടത്തിയ ജാതി അധിക്ഷേപങ്ങൾക്കെതിരെ അവര്‍ നിരന്തരം സമരം ചെയ്തു. പിന്നീട് ചിത്രലേഖയ്‌ക്ക് ഭൂമിയും വീടുവെക്കാൻ ധനസഹായവും ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചു. എന്നാൽ ഇടതുസർക്കാർ തീരുമാനം റദ്ദാക്കി. വീടുപണി മുടക്കി.
2023ല്‍ സഹോദരന്റെ പേരില്‍ ഒരു ഓട്ടോറിക്ഷ വാങ്ങി ജീവിക്കാന്‍ നോക്കി. ഇതും സഖാക്കള്‍ തീയിട്ടുനശിപ്പിച്ചു. നിരന്തരമായ പോരാട്ടവും മാനസിക സമ്മര്‍ദ്ദവും അവരുടെ ശരീരത്തെ പല രീതിയില്‍ ബാധിക്കാന്‍ തുടങ്ങി.ജീവിക്കാൻ പാടുപെടുന്നതിനിടെ പാൻക്രിയാസിൽ അർബുദ ബാധയുണ്ടായി. സിപഎമ്മിന്റെ ധാര്‍ഷ്ട്യത്തെ അവസാനനിമിഷം വരെ ചെറുത്തുനിന്ന ചിത്രലേഖ നാൽപ്പത്തിയെട്ടാം വയസ്സിൽ മരണത്തിന് മുന്നില്‍ തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: