കൊച്ചി: അലന്‍ വാക്കറിന്റെ ഡിജെ പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഒഴുകിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ഡിജെ പാര്‍ട്ടിക്കാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് ഓം പ്രകാശിന്റെ മൊഴി. അതേ സമയം ഡിജെ പാര്‍ട്ടിക്ക് കൊക്കെയ്ന്‍ വിതരണം ചെയ്തത് ഓംപ്രകാശ് ആണോ എന്നതിന് വ്യക്തമായ തെളിവില്ല.
കൊച്ചിയില്‍ ബോൾഗാട്ടി പാലസിലെ തുറന്ന ഗ്രൗണ്ടില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ ആയിരങ്ങൾ പങ്കെടുത്തിരുന്നു. വാക്കര്‍ വേള്‍ഡ് എന്ന് പേരിട്ട ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അലൻ വാക്കറിനെ കൊച്ചി ശരിയ്‌ക്കും നെഞ്ചേറ്റുകയായിരുന്നു. അലൻ ഒലാവ് വാക്കർ ഒരു നോർവീജിയൻ ഡിജെയും സംഗീത നിർമ്മാതാവുമാണ്. അദ്ദേഹത്തിന്റെ പല ഗാനങ്ങള്‍ക്കും മൾട്ടി പ്ലാറ്റിനം സർട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. ടീനേജുകാര്‍ക്കിടയില്‍ ഏറെ പ്രശസ്തനാണ് അലന്‍ വാക്കര്‍. പക്ഷെ ഈ പാര്‍ട്ടിയില്‍ വ്യാപകമായി കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ഓം പ്രകാശിന്റെ മുറിയില്‍ നിന്നും പൊലീസ് പിടികൂടിയ ഷിഹാസ് എന്നയാളില്‍ നിന്നും കൊക്കെയ്ന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട് വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഈ കേസില്‍ ഓം പ്രകാശിന് പൊലീസ് ജാമ്യം നല്‍കിയിരുന്നു.
ഓം പ്രകാശിന്റെ മുറിയില്‍ കണ്ട താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ എന്തിന് ഓംപ്രാകശിന്റെ മുറിയില്‍ എത്തിയത് എന്ന കാര്യം കസ്റ്റഡിയില്‍ ഇരുത്തി ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ശ്രീനാഥ് ഭാസി കൊച്ചിയില്‍ ഉണ്ടെങ്കിലും ഇതുവരെയും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. പ്രയാഗ മാര്‍ട്ടിന്‍ എവിടെയാണ് ഉള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഓംപ്രകാശ് ഈയിടെ ഒരു വാഹനമിടിച്ച കേസില്‍ വാര്‍ത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബേബി ചലപതി എന്നയാളാണ് കൊച്ചിയിലെ സെവന്‍ സ്റ്റാറായ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശിന് മുറിയെടുത്തത്. ഇവിടെ എത്തിയ 20 പേരില്‍ നടി പ്രയാഗ മാര്‍ട്ടിന് പുറമെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. ഈ മുറിയിലെ ദൃശ്യങ്ങള്‍ മരട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സംഭവത്തോടെ സിനിമാമേഖലയിലെ മയക്കമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: